ഇടിവ് തുടര്‍ന്ന് സ്വര്‍ണം; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു

ആഗോളവിപണിയില്‍ സ്വര്‍ണവില 5000 ഡോളറിന് താഴെ

Update: 2026-03-16 11:20 GMT

കോഴിക്കോട്: സ്വര്‍ണത്തിന് ഇന്ന് രണ്ട് തവണയായി കുറഞ്ഞത് 1640 രൂപ. രാവിലെ പവന് 360 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം 1280 രൂപ വീണ്ടും കുറയുകയായിരുന്നു. ഇതോടെ, പവന്‍ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 1,15,440 രൂപയിലെത്തി. ഗ്രാമിന് 14,430 രൂപയാണ് പുതിയ വില.

ആഗോളവിപണിയില്‍ സ്വര്‍ണവില 5000 ഡോളറിന് താഴേക്ക് പോയതോടെയാണ് സംസ്ഥാനത്തും വില കുറഞ്ഞത്. നിലവില്‍ ട്രോയ് ഔണ്‍സിന് 4997 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളി രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞ് 78.74 ഡോളര്‍ എന്ന നിരക്കിലാണ്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ ആദ്യം വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണം, പിന്നീട് അസംസ്‌കൃത എണ്ണ വില വന്‍തോതില്‍ ഉയര്‍ന്നതോടെ ഇടിയുകയായിരുന്നു. ഡോളര്‍ ശക്തിപ്രാപിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി.

മാര്‍ച്ച് ഒന്നിലെ വിലയായ 1,26,920 രൂപയാണ് സംസ്ഥാനത്ത് ഈ മാസത്തെ ഉയര്‍ന്ന വില. 15 ദിവസത്തിനിടെ 11,480 രൂപയാണ് പവന് കുറഞ്ഞത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News