ഭാരവാഹികളുടെ എണ്ണം 75ആയി ചുരുക്കാന്‍ ധാരണ; കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും; സി പി മുഹമ്മദും വര്‍ക്കിങ് പ്രസിഡന്റാവും

Update: 2020-01-22 02:08 GMT
Advertising

കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഹൈക്കമാൻഡ് നേതാക്കളുമായി ഇന്ന് അവസാനവട്ട ചർച്ച നടത്തും. ഭാരവാഹികളുടെ എണ്ണം 75 ആയി ചുരുക്കാൻ എ,ഐ ഗ്രൂപ്പുകൾ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടുണ്ട്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചികിത്സയ്ക്കായി ഇന്ന് രാത്രി വിദേശത്തു പോകും. പാർലമെന്റ് സമ്മേളനത്തിന് മുമ്പാണ് തിരിച്ചെത്തുക. അതിനാൽ ഇന്നുതന്നെ ഭാരവാഹി പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. പുതിയ പട്ടിക മുൻനിർത്തിയുള്ള ചർച്ചയുമായി ഒരാഴ്ചയായി ഡൽഹിയിൽ തുടരുകയാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിനിടെ രണ്ടുതവണ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചർച്ചക്കായി ഡൽഹിയിൽ എത്തി. ഇനിയും ചർച്ചകൾ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇരുനേതാക്കളും വീണ്ടും ഡൽഹിയിൽ എത്തിയിട്ടുള്ളത്. 75 ഭാരവാഹികളിലേക്ക് പട്ടിക ചുരുക്കിയേക്കും.

Full View

വര്‍ക്കിങ് പ്രസിഡന്റ്, ഉപാധ്യക്ഷന്‍, ജനറല്‍സെക്രട്ടറി എന്നീ പദവികളിലായി 45 നേതാക്കളെയും 30 സെക്രട്ടറിമാരേയും നിയമിക്കും. ആറാമത് വർക്കിംഗ് പ്രസിഡന്റായി മുന്‍ എംഎല്‍എ സി.പി മുഹമ്മദും വരും. എം.ഐ. ഷാനവാസിന്റെ ഒഴിവില്‍ മുസ്‍ലിം പ്രാതിനിധ്യം ഉറപ്പാക്കാനാണിത്. അന്തിമപട്ടികയിൽ ഗ്രൂപ്പുകൾക്കും, സമുദായങ്ങൾക്കും അർഹമായ പരിഗണന ഉണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതികരണം.

Tags:    

Similar News