കെ.പി.സി.സി ഭാരവാഹികളെ ഭാഗികമായി പ്രഖ്യാപിച്ചു

ജനപ്രതിനിധികളെ ഒഴിവാക്കി 47 അംഗ പട്ടികയാണ് പ്രഖ്യാപിച്ചത്. 12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരുമാരുമാണ് പട്ടികയില്‍ ഉള്ളത്.

Update: 2020-01-24 15:18 GMT
Advertising

കെ.പി.സി.സി ഭാരവാഹികളെ ഭാഗികമായി പ്രഖ്യാപിച്ചു. ജനപ്രതിനിധികളെ ഒഴിവാക്കി 47 അംഗ പട്ടികയാണ് പ്രഖ്യാപിച്ചത്. 12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരുമാരുമാണ് പട്ടികയില്‍ ഉള്ളത്. കൊടിക്കുന്നിൽ സുരേഷും കെ. സുധാകരനും വർക്കിങ് പ്രസിഡന്റുമാരായി തുടരും.

ഒറ്റ പദവി, പ്രവർത്തനമികവ്, സമുദായ പ്രാതിനിധ്യം എന്നി മാനദണ്ഡങ്ങളില്‍ ഉറച്ചു നിന്നും നിലവിലെ വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷിനും കെ സുധാകരനും ഇളവ് നല്‍കിയുമാണ് ഹൈക്കമാന്റ് കെ.പി.സി.സി ഭാരവാഹി പട്ടിക ഇറക്കിയിരിക്കുന്നത്. എ, ഐ ഗ്രൂപ്പുകളുടെ നിലപാടുകൾ പൂര്‍ണമായി തള്ളി. 12 ഉപാധ്യക്ഷന്മാർ, 34 ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവരെയാണ് പ്രഖ്യാപിച്ചത്.

എ ഗ്രൂപ്പില്‍ നിന്നും പി.സി വിഷ്‌ണുനാഥ്, കെ.പി ധനപാലൻ, കെ.സി റോസകുട്ടി, സി.പി മുഹമ്മദ്, ടി. സിദ്ദീഖ്, മൻവിള രാധാകൃഷ്ണൻ എന്നിവര്‍ പട്ടികയില്‍ ഇടം പിടിച്ചു. ശൂരനാട് രാജശേഖരൻ, ജോസഫ് വാഴയ്ക്കൻ, പത്മജ വേണുഗോപാൽ, ശരത് ചന്ദ്രപ്രസാദ് എന്നിവരാണ് ഐയില്‍ നിന്നുള്ളവര്‍. ഗ്രൂപ്പില്ലാത്ത മോഹൻശങ്കറും എഴുക്കോൻ നാരായണനും ഉപാധ്യക്ഷന്‍മാരിലുണ്ട്.

തമ്പാനൂർ രവി, എ.എ ശുക്കൂർ, ടോമി കല്ലണി, കെ പ്രവീൻ കുമാർ. ജ്യോതികുമാർ ചാമക്കാല, സി ആർ മഹേഷ്, ഹൈക്കമാൻഡ് നോമിനിയായി മാത്യു കുഴൽ നാടന്‍ തുടങ്ങിയവരാണ് ജനറല്‍ സെക്രട്ടറിമാരായുള്ളത്. ഡി സോന മാത്രമാണ് ജനറൽ സെക്രട്ടറിമാരില്‍ വനിതയായുള്ളത്. സെക്രട്ടറിമാരെയും നിർവാഹ സമിതി അംഗങ്ങളെയും ഫെബ്രുവരി 10ന് മുൻപ് പ്രഖ്യാപിക്കും.

Full View
Tags:    

Similar News