മട്ടാഞ്ചേരിയിലെ അങ്കണവാടിയില്‍ പാമ്പിനെ കണ്ടെത്തി

കളിപ്പാട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഹെൽപറുടെ നേരേ പാമ്പ് ചീറ്റുകയായിരുന്നു

Update: 2020-01-24 03:25 GMT
Advertising

കൊച്ചി നഗരസഭയുടെ കീഴിലുള്ള മട്ടാഞ്ചേരിയിലെ അങ്കണവാടിയില്‍ പാമ്പിനെ കണ്ടെത്തി. കുട്ടികളുടെ കളിപ്പാടങ്ങള്‍ സൂക്ഷിച്ച് വെച്ചിരുന്ന മുറിയിലാണ് പാമ്പ് പതുങ്ങിയിരുന്നത്. നാട്ടുകാര്‍ എത്തിയാണ് പാമ്പിനെ പിടികൂടിയത്.

മട്ടാഞ്ചേരി കൂവപ്പാടത്തെ 98ാം നമ്പർ അങ്കണവാടിയിലാണ് പാമ്പിനെ കണ്ടത്. ഇന്ന് രാവിലെ അങ്കണവാടി തുറന്നു അധ്യാപികയും, ഹെൽപ്പറും അകത്ത് കയറി പിറകെ കുട്ടികളും കയറി തുടങ്ങിയപ്പോഴാണ് പാമ്പിനെ കണ്ടത്. കളിപ്പാട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഹെൽപറുടെ നേരേ പാമ്പ് ചീറ്റുകയായിരുന്നു. ഭയന്ന് നിലവിളിച്ച ഹെല്‍പര്‍ ഉടന്‍ തന്നെ കുട്ടികളേയും കൊണ്ട് പുറത്തേക്കിറങ്ങി ഓടി. ബഹളം കേട്ട് സമീപവാസികൾ എത്തി പാമ്പിനെ പിടികൂടി.

Full View

ഇതിനു മുമ്പും പലതവണ അങ്കണവാടി പരിസരത്ത് പാമ്പിനെ കണ്ടിട്ടും അധികൃതർ കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

Tags:    

Similar News