പൗരത്വ സമരത്തിനെതിരായ കേസുകൾ; മുഖ്യമന്ത്രിയെ വിമർശിച്ച് സമസ്ത നേതാവ് ഓണംപിള്ളി മുഹമ്മദ് ഫൈസി

ഇതൊക്കെ കാണുമ്പോൾ ജനം നാടകമേ ഉലകം എന്നു സമാധാനിച്ചുകൊള്ളുമെന്ന് മുഖ്യമന്ത്രി വിചാരിക്കരുതെന്ന് ഓണംപിള്ളി ഫൈസി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു

Update: 2020-02-04 04:29 GMT
ഓണംപിള്ളി മുഹമ്മദ് ഫൈസി
Advertising

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത സംഭവത്തിൽ, നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് എസ്.ഡി.പി.ഐയെ പഴിചാരി ഉത്തരം പറഞ്ഞ മുഖ്യമന്ത്രിയെ വിമർശിച്ച് സമസ്ത നേതാവ് ഓണംപിള്ളി മുഹമ്മദ് ഫൈസി. സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് പോലുള്ള സംഘടനകൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഇതൊക്കെ കാണുമ്പോൾ ജനം നാടകമേ ഉലകം എന്ന് സമാധാനിച്ചുകൊള്ളുമെന്ന് മുഖ്യമന്ത്രി വിചാരിക്കരുതെന്നും ഓണംപിള്ളി ഫൈസി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രിയുടെ പെർഫോമൻസ് നന്നായി. എസ്.ഡി.പി.ഐക്കാർക്കെതിരെയാണ് കേസെടുത്തത് എന്നു പറഞ്ഞ പിണറായിയെ തിരുത്താൻ ശ്രമിച്ച പ്രതിപക്ഷ ബഹളത്തെ നോക്കി അദ്ദേഹം തൊടുത്ത അമ്പും കുറിക്ക് കൊള്ളും. പക്ഷെ ഇതൊക്കെ കാണുമ്പോ നാടകമേ ഉലകം എന്ന് ജനം സമാധാനിച്ചു കൊള്ളും എന്ന് വിചാരിക്കരുത്. എന്നും മതസ്പർധക്കും തീപ്രവാദത്തിനും എതിരെ നിന്ന എസ്.കെ.എസ്.എസ്.എഫ് പോലെയുള്ള സംഘടനകൾക്ക് നേരേയും മ്യമന്ത്രിയുടെ പോലീസ് കേസ് എടുത്തിട്ടുണ്ട്. അതറിയാതെയാവില്ല മുഖ്യമന്ത്രി ഇങ്ങനെ അഭിനയിച്ചു രസിക്കുന്നത്.
ഓണംപിള്ളി മുഹമ്മദ് ഫൈസി

ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രിയുടെ പെർഫോമൻസ് നന്നായി. എസ് ഡി പിഐക്കാർക്കെതിരെയാണ് കേസെടുത്തത് എന്നു പറഞ്ഞ പിണറായിയെ...

Posted by Muhammad Faizy Onampilly on Monday, February 3, 2020

ये भी पà¥�ें- പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ കേസ്: എസ്.ഡി.പി.ഐയെ മറയാക്കി പ്രതിപക്ഷ ചോദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രിയുടെ ശ്രമം

Tags:    

Similar News