പൌരത്വ നിയമം; കുട്ടികളുള്‍പ്പെടെയുള്ളവരുടെ മാനസികനിലയെ ബാധിക്കുന്നതായി മനോരോഗ വിദഗ്ദ്ധര്‍

നിയമം സൃഷ്ടിച്ച ആശങ്കക്ക് ചികിത്സ തേടിയെത്തുന്നത് നിരവധി പേരാണ്

Update: 2020-02-05 01:56 GMT
Advertising

പൌരത്വ നിയമ ഭേദഗതി കുട്ടികളുള്‍പ്പെടെയുള്ളവരുടെ മാനസികനിലയെ ബാധിക്കുന്നതായി മനോരോഗ വിദഗ്ദ്ധര്‍‍‍. നിയമം സൃഷ്ടിച്ച ആശങ്കക്ക് ചികിത്സ തേടിയെത്തുന്നത് നിരവധി പേരാണ് . ഇക്കൂട്ടത്തില്‍ കൂടുതലും സ്കൂള്‍ വിദ്യാര്‍ത്ഥികളെന്നും മനോരോഗ വിദഗ്ദ്ധര്‍ പറയുന്നു.

പൌരത്വ ഭേദഗതി നിയമം നടപ്പിലായാല്‍ തങ്ങള്‍ക്കെന്ത് സംഭവിക്കുമെന്നാണ് ചികിത്സ തേടിയെത്തുന്നവരുടെയെല്ലാം പ്രധാന ആശങ്ക. ജയിലിലോ പ്രത്യേകം തയ്യാറാക്കിയ ക്യാമ്പുകളിലേക്കോ പോകേണ്ടി വരുമോ എന്ന് തുടങ്ങി നിരവധി ആശങ്കകളാണ് ചികിത്സ തേടിയെത്തുന്നവര്‍ പങ്ക് വയ്ക്കുന്നത്. ചികിത്സ തേടിയെത്തുന്നവരില്‍ കൂടുതലും സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് . ഇത്തരം ആശങ്കകള്‍ക്ക് ക്രിത്യമായ കൌണ്‍സിലിംഗ് അടക്കമുള്ളവ ലഭിച്ചില്ലെങ്കില്‍ ഗുരുതര മാനസിക പ്രശ്നങ്ങളിലേക്കെത്തിയേക്കുമെന്നും മനോരോഗ വിദഗ്ദനായ ഡോ. ഷറഫുദ്ദീൻ പറയുന്നു.

ചികിത്സ തേടിയെത്തുന്നവരെക്കാള്‍ ഇരട്ടി ആളുകള്‍ ചികിത്സയൊന്നും തേടാത്തവരായുണ്ടായേക്കും, കുട്ടികള്‍ ഇത്തരം ആശങ്കകള്‍ പങ്ക് വയ്ക്കുമ്പോള്‍ അവ ഗൌരവത്തിലെടുക്കണമെന്നും കൌണ്‍സിലിംഗ് അടക്കമുള്ളവ നല്‍കണമെന്നുമാണ് ഡോക്ടര്‍ ഷറഫുദ്ദീൻ നിര്‍ദ്ദേശിക്കുന്നത്.

Full View
Tags:    

Similar News