തയ്യില്‍ കടപ്പുറത്ത് ഒന്നര വയസുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

Update: 2020-02-17 07:04 GMT
Advertising

കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസുളള കുഞ്ഞിനെ കടല്‍ക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തയ്യില്‍ കടപ്പുറത്തെ പ്രണവ്- ശരണ്യ ദമ്പതികളുടെ മകന്‍ ബിയാനെയാണ് കടല്‍ക്കരയില്‍ പാറക്കെട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

ഇന്ന് പുലര്‍ച്ചെ ആറരമണിയോടെയാണ് കുഞ്ഞിനെ കാണാനില്ല പരാതിയുമായി മാതാപിതാക്കള്‍ സിറ്റി പൊലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കടല്‍ക്കരയില്‍ മൃതദേഹം കണ്ടെത്തി. വീട്ടില്‍ നിന്നും ഏതാണ്ട് നൂറ് മീറ്റര്‍ അകലെയായി കടല്‍ക്കരയിലെ പാറക്കെട്ടിനുളളിലായിരുന്നു മൃതദേഹം. കുഞ്ഞിന്റെ മാതാപിതാക്കള്‍ തമ്മില്‍ ഏറെക്കാലമായി ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായും പിതാവിനൊപ്പം ഉറങ്ങി കിടന്നിരുന്ന കുഞ്ഞിനെ കടല്‍ക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.

പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിതാവ് പ്രണവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

Full View
Tags:    

Similar News