കോവിഡ് - 19: മാഹിയിലെ മുഴുവൻ ബാറുകളും മാർച്ച് 31 വരെ അടച്ചിടും

ടൂറിസം മേഖലയിലെ ബാർ അറ്റാച്ച്ഡ് ഹോട്ടലുകൾക്കും ഇത് ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു.

Update: 2020-03-16 14:35 GMT
Advertising

കോവിഡ് - 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മാഹിയിലെ മുഴുവൻ ബാറുകളും മാർച്ച് 31 വരെ അടച്ചിടാൻ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടു. പോണ്ടിച്ചേരി അബ്കാരി ആക്ട് 199 (A) 1970 അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടൂറിസം മേഖലയിലെ ബാർ അറ്റാച്ച്ഡ് ഹോട്ടലുകൾക്കും ഇത് ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു.

Full View

മാഹി ജനറല്‍ ആശുപത്രിയില്‍ ഏതാണ്ട് 23 ഓളെ പേര്‍ കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ കനത്ത ജാഗ്രതയാണ് മാഹി ഭരണകൂടം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് മാഹിയിലെ മുഴുവന്‍ ബാറുകളും മാർച്ച് 31 വരെ അടച്ചിടാൻ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ മാഹിയിലെ ബിവറേജ് ഔട്ട്‍ലെറ്റുകള്‍ തത്കാലം അടയ്ക്കില്ല.

Tags:    

Similar News