സക്കാത്ത് വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഉസ്മാൻ ഹാജി

Update: 2020-04-26 06:18 GMT
Advertising

രണ്ട് ലക്ഷം രൂപയുടെ സക്കാത്ത് വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ് വയനാട്ടിൽ ഒരു വ്യവസായി. കൽപ്പറ്റ അമ്പിലേരി സ്വദേശി സി.കെ ഉസ്മാൻ ഹാജിയാണ് കല്‍പറ്റ കലക്ട്രേറ്റിലെത്തി ചെക്ക് കൈമാറിയത്.

റമദാന്‍ വ്രതം ആരംഭിച്ച ഉടന്‍ തന്നെയാണ് തന്‍റെ സക്കാത്ത് വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ ഉസ്മാന്‍ ഹാജി സന്നദ്ധനായത്. സക്കാത്ത് വിഹിതം നല്‍കാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം വന്നപ്പോള്‍ തന്നെ ഇദ്ദേഹം ഈ തീരുമാനമെടുത്തിരുന്നു. കല്‍പ്പറ്റ കലക്ട്രേറ്റിലെത്തി മന്ത്രി എ.കെ ശശീന്ദ്രന് 2 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

ഷെയ്‌ക്ക്‌ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനി ഉടമ കൂടിയായ ഉസ്മാന്‍ ഹാജി നേരത്തെ‌ നാലായിരത്തിലധികം ഭക്ഷണ കിറ്റുകളും സംഭാവന നൽകിയിരുന്നു. മന്ത്രി എ.കെ ശശീന്ദ്രനും എം.എൽ.എമാരായ സി.കെ ശശീന്ദ്രനും ഐ.സി ബാലകൃഷ്ണനും ജില്ലാ കലക്ടർ ഡോ അദീല അബ്ദുല്ലയും ചേർന്നാണ് സഹായധനം ഏറ്റുവാങ്ങിയത്.

Full View
Tags:    

Similar News