കോവിഡ് പ്രതിരോധത്തില്‍ വീണ്ടും കേരളത്തെ വിമര്‍ശിച്ച് വി മുരളീധരന്‍

‘ജാഗ്രതയുടെ കാര്യത്തിൽ കേരളത്തിന്‌ പാളിച്ച പറ്റിയോ എന്ന് പരിശോധിക്കണം’

Update: 2020-04-29 03:58 GMT
Advertising

ഇടുക്കിയിലും കോട്ടയത്തും വീണ്ടും കോവിഡ് സ്ഥിരീകരിച്ചത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സർക്കാരിന്റെ അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതകുറവാണ് രണ്ട് ജില്ലകളിൽ കണ്ടതെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

Full View

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഇതു രണ്ടാം തവണയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത് വരുന്നത്. ആദ്യ ഘട്ടത്തിൽ സംസ്ഥാന സർക്കാർ ഗ്രീൻ സോൺ ആയി പ്രഖ്യാപിച്ച ഇടുക്കിയും കോട്ടയവും റെഡ് സോൺ ആയി മാറിയത് എത്ര പെട്ടെന്നാണെന്ന് മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിൽ ചൂണ്ടി കാട്ടുന്നു.

Full View

അതീവ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ആദ്യം മുതലേ പറഞ്ഞിരുന്നു എന്നും എന്നാൽ ജാഗ്രതയുടെ കാര്യത്തിൽ കേരളത്തിന്‌ പാളിച്ച പറ്റിയോ എന്ന് പരിശോധിക്കണം. കോവിഡ് പ്രതിരോധത്തിന്റ കാര്യത്തിൽ കേരളം ലോകത്തിനു മാതൃകയാണെന്ന് മുഖ്യമന്ത്രിയും സർക്കാരും പി.ആറുകാരും പറയുമ്പോഴും ഇടുക്കിയിലും കോട്ടയത്തും രോഗം സ്ഥിരീകരിച്ചത് സര്ക്കാരിന്റെ പിടിപ്പ് കേടാണെന്നും മുരളീധരൻ. അതിനാൽ അമിത ആത്മ വിശ്വസം ഉപേക്ഷിച്ചു സംസ്ഥാനത്ത് കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും എങ്കിൽ മാത്രമേ സമൂഹ വ്യാപനം ഉണ്ടായോ എന്ന് മനസിലാക്കാൻ ആകുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News