'ആ പരാമര്‍ശം തെറ്റായിരുന്നു, തിരുത്തുന്നു, ബി.ബി.സി അഭിമുഖം കേരളത്തിനുള്ള അംഗീകാരം'; ആരോഗ്യമന്ത്രി

Update: 2020-05-19 15:44 GMT
Advertising

കോവിഡ് പ്രതിരോധത്തിന്‍റെ കേരളാ മോഡലുമായി ബിബിസി ന്യൂസില്‍ അതിഥിയായി പങ്കെടുക്കാന്‍ സാധിച്ചത് കേരളത്തിനുള്ള അംഗീകാരമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കൊറോണ വൈറസിനെ ചെറുക്കാൻ കേരളം എടുത്ത നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും സംബന്ധിച്ചുള്ള വാര്‍ത്തയിലാണ് മന്ത്രി കെ.കെ ശൈലജയെ അതിഥിയായി വിളിച്ചത്. 216ലധികം ലോക രാഷ്ട്രങ്ങളില്‍ കോവിഡ് ബാധിച്ച ഈ സമയത്താണ് കൊച്ച് കേരളത്തെ ലോകത്തിലെ തന്നെ പ്രമുഖ മാധ്യമം ഏറ്റെടുത്തതെന്നും, തത്സമയ അഭിമുഖത്തിനിടെ വന്ന തെറ്റായ പരാമര്‍ശം തിരുത്തുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ മന്ത്രി കുറിച്ചു. കേരളത്തിലെ നാലാമത്തെ മരണം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നാണ് ബി.ബി.സി അഭിമുഖത്തില്‍ പറയാന്‍ ശ്രമിച്ചതെന്നും പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയതായും അത് തിരുത്തുന്നതായും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

കോവിഡ്-19 പ്രതിരോധത്തില്‍ മാതൃകയായ കേരളത്തെ പ്രതിനിധീകരിച്ച് ബി.ബി.സി. വേള്‍ഡില്‍ കഴിഞ്ഞ ദിവസം സംസാരിക്കാനുള്ള അവസരം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം കൈവരിച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു അത്. കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കുമുള്ള അഭിമാനകരമായ നിമിഷങ്ങളായിരുന്നു ആ ലൈവ് ഇന്റര്‍വ്യൂ. 216ലധികം ലോക രാഷ്ട്രങ്ങളില്‍ കോവിഡ് ബാധിച്ച ഈ സമയത്താണ് കൊച്ച് കേരളത്തെ ലോകത്തിലെ തന്നെ പ്രമുഖ മാധ്യമം ഏറ്റെടുത്തത്. കേരളത്തില്‍ 3 മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ കോവിഡ് പ്രതിരോധത്തിന്റെ കേരളാ മോഡലുമായി ബിബിസി ന്യൂസില്‍ഉദ്ദേശിച്ചത്. എന്നാല്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്. തുടര്‍ന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

Full View
Tags:    

Similar News