ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജും സുഹൃത്തും അറസ്റ്റില്‍

വിചിത്രമായ കൊലപാതകമാണെന്നും സാമ്പത്തിക കാരണങ്ങളാണ് കൊലക്ക് കാരണമെന്നും പൊലീസ് പറഞ്ഞു

Update: 2020-05-24 12:05 GMT
Advertising

കൊല്ലം അഞ്ചൽ സ്വദേശിനി ഉത്രയുടേത് ആസൂത്രിത കൊലപാതകം. പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്തിയ ഭർത്താവ് സൂരജിനെയും ഇയാൾക്ക് പാമ്പിനെ നൽകിയ സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്രയുടെ സ്വർണം തട്ടിയെക്കുന്നതിനായിരുന്നു കൊലപാതകം നടത്തിയത്.

ये भी पà¥�ें- 10,000 രൂപക്ക് സൂരജ് പാമ്പിനെ വാങ്ങി, രാത്രിയില്‍ റൂമിലേക്ക് തുറന്നുവിട്ടു

കഴിഞ്ഞ മെയ് ഏഴിന് പുലർച്ചെ അഞ്ചലിലെ വീട്ടിൽ കിടപ്പുമുറിക്കുള്ളിലാണ് ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ച ഉത്രക്ക് ഭർതൃവീട്ടിൽ വെച്ച് മാർച്ച് രണ്ടിനും പാമ്പുകടിയേറ്റിരുന്നു.

തുടർച്ചയായി രണ്ടുതവണ പാമ്പുകടിച്ചതിലും എ സി മുറിക്കുള്ളിൽ പാമ്പിനെ കണ്ടെത്തിയതിലും സംശയം തോന്നിയതോടെ ഉത്രയുടെ കുടുംബം പരാതി നൽകി. ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. കല്ലമ്പലം സ്വദേശി സുരേഷിന്റെ പക്കൽ നിന്ന് പാമ്പുകളെ വാങ്ങിയ സൂരജ് രണ്ടുതവണ കൊലപാതക ശ്രമം നടത്തി.

ये भी पà¥�ें- ഉത്രയുടേത് കൊലപാതകം: പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്, ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

ആദ്യം അണലിയെ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടതോടെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് മെയ് ആറിന് രാത്രി കൃത്യം നടത്തി. ദാമ്പത്യജീവിതത്തിൽ സംതൃപ്തനല്ലാതിരുന്ന സൂരജ് ഉത്രയെ ഒഴിവാക്കി സ്വർണം കൈക്കലാക്കുന്നതിനാണ് കൊലപാതകം നടത്തിയത്. പോലീസ് അറസ്റ്റ് ചെയ്ത ഇരുവർക്കുമെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരവും കേസെടുത്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചു.

Full View
Tags:    

Similar News