പന്തീരങ്കാവ് യു.എ.പി.എ കേസ്: താഹക്കെതിരെ മൊഴി നല്‍കി മാപ്പുസാക്ഷിയാക്കാന്‍ ശ്രമമെന്ന് അലന്‍ ഷുഹൈബ്

റിമാന്റ് ചെയ്ത് അലന്‍ ശുഹൈബിനെയും താഹാ ഫസലിനെയും വിയ്യൂരില്‍ അതിസുരക്ഷ ജയിലിലായിരുന്നു താമസിപ്പിച്ചിരുന്നത്

Update: 2020-06-10 14:22 GMT
Advertising

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമം നടക്കുന്നതായി അലന്‍ ഷുഹൈബ്. കൂട്ടുപ്രതിയായ താഹക്കെതിരെ മൊഴി നൽകാനാണ് സമ്മർദ്ദം. എന്നാല്‍ താനതിന് തയാറല്ലന്നും അലൻ എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു.

റിമാന്റ് ചെയ്ത് അലന്‍ ശുഹൈബിനെയും താഹാ ഫസലിനെയും വിയ്യൂരില്‍ അതിസുരക്ഷ ജയിലിലായിരുന്നു താമസിപ്പിച്ചിരുന്നത്. ലോക്ഡൌണ്‍ കാലത്ത് ഇരുവരും വക്കീലിനെ കാണാനും മാതാപിതാക്കള്‍ക്ക് സന്ദര്‍ശിക്കാനുള്ള സൌകര്യത്തിന് കാക്കനാട് ജയിലിലേക്ക് മാറ്റാന്‍ കോടതി അനുവദിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം അവിടെ ചില പ്രശ്നങ്ങളുണ്ടെന്നും തിരികെ വിയ്യൂരിലെക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അലനും താഹയും എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കി. വീഡിയോ കോണ്‍ഫറന്‍സിലൂടെ എന്‍.ഐ.എ ഈ ആവശ്യം കേള്‍ക്കുന്നതിനിടെയാണ് മാപ്പ്സാക്ഷിയാകാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് അലന്‍ പറഞ്ഞത്. കൂട്ടുകാരനെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്നാണ് പറയുന്നത്.

ജയില്‍ മാറ്റത്തിനുള്ള ആവശ്യം അംഗീകരിച്ച കോടതി അലനെയും താഹയെയും വിയ്യൂരിലേക്ക് മാറ്റാന്‍ അനുവദിച്ചു.

Tags:    

Similar News