തരിശ് നെല്‍കൃഷിയുമായി കുത്തുകുഴി സഹകരണ ബാങ്ക്; 25 ഏക്കറില്‍ കൃഷി തുടങ്ങി

പദ്ധതിയുടെ ഉദ്ഘാടനം ആന്‍റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. കൊയ്ത്തിന് ശേഷം നെല്ല് സംഭരിക്കുന്നതിനും ബാങ്ക് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

Update: 2020-06-29 01:41 GMT
Advertising

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുത്തുകുഴി സർവീസ് സഹകരണ ബാങ്ക് തരിശു നെൽകൃഷി ആരംഭിച്ചു. പ്രാദേശിക കര്‍ഷകരുമായും കൃഷി വകുപ്പുമായി സഹകരിച്ച് 25 ഏക്കര്‍ പാടശേഖരത്താണ് കൃഷി ഇറക്കുന്നത്.

കോതമംഗലം കുത്തുകുഴി സർവീസ് സഹകരണ ബാങ്കിന്‍റെ പരിധിയിലെ തരിശായി കിടക്കുന്നതുമായ 25 ഏക്കർ നെൽപ്പാടവും രണ്ടര ഏക്കർ കരഭൂമിയുമാണ് നെല്‍ കൃഷിക്ക് ഒരുങ്ങിയത്. 36 കർഷകരുടെ കൈവശമുള്ള ഭൂമിയിലാണ് കൃഷി. കൃഷിക്ക് ആവശ്യമായ നിലമൊരുക്കൽ, വിത്ത്, തുടങ്ങിയവ ബാങ്ക് സൗജന്യമായി നല്‍കും. കൃഷിക്ക് ആവശ്യമായ തൊഴിലാളികളുടെ ലഭ്യതയും ബാങ്ക് ഉറപ്പ് വരുത്തും. കൃഷിയുടെ പരിചരണത്തിന് അവശ്യമായ തുക പലിശരഹിത വായ്പയായാണ് നല്‍കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ആന്‍റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. കൊയ്ത്തിന് ശേഷം നെല്ല് സംഭരിക്കുന്നതിനും ബാങ്ക് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

Full View
Tags:    

Similar News