രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; പി.വി.അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

കോടതി നിർദേശത്തിന് പിന്നാ​ലെ നാട്ടുകൽ പൊലീസ് കേസെടുത്തു

Update: 2024-04-27 02:55 GMT
Editor : Anas Aseen | By : Web Desk
Advertising

പാലക്കാട്: രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി.വി.അൻവർ എംഎൽഎക്കെതിരെ കേസ്. മണ്ണാർക്കാട് കോടതിയുടെ നിർദേശ പ്രകാരം നാട്ടുകൽ പൊലീസാണ് കേസ് എടുത്തത്. ഇരു വിഭാഗങ്ങൾക്കിടയിൽ സ്പർദ്ദയുണ്ടാക്കൽ , ജനപ്രാതിനിധ്യ നിയമ തുടങ്ങിയ വകുപ്പ് ഉൾപ്പെടുത്തിയാണ് കേസ്.

എറണാകുളം സ്വദേശിയായ അഡ്വക്കേറ്റ് എം ബൈജു നോയൽ ആണ് കേസ് ഫയൽ ചെയ്തത്. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി.വി അൻവറിന്റെ പരാമർശം. ഗാന്ധിയെന്ന പേര് കൂടെ ചേർത്ത് പറയാൻ അർഹനല്ലാത്ത നാലാംകിട പൗരനാണ് രാഹുൽ. നെഹ്‌റു കുടുംബത്തിൽ ഇങ്ങനെയൊരാളുണ്ടാവില്ല. ആ കുടുംബത്തിൽനിന്നുള്ള ആളാണോ രാഹുൽ എന്ന് സംശയമുണ്ടെന്നായിരുന്നു പാലക്കാട് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ അൻവർ പറഞ്ഞത്. 

രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചിരുന്നു. പിണറായിയെ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇതിന് പിന്നാലെ രാഹുലിനെതിരെ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പി.വി അൻവർ രാഹുലിനെതിരെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News