'കൈ എവിടെ അമ്മേ എന്ന ആ കുഞ്ഞിന്റെ ചോദ്യത്തിന്റെ ഉത്തരമാണിത്'; വിനോദിനിക്ക് കൃത്രിമ കൈ വെച്ചു, സമ്മാനങ്ങളുമായെത്തി വി.ഡി സതീശൻ

കൃത്രിമ കൈ വെക്കാനുള്ള എല്ലാ സഹായവും വി.ഡി സതീശനാണ് നല്‍കിയത്

Update: 2026-02-01 09:01 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റേണ്ടി വന്ന ഒമ്പത്‌ വയസുകാരി വിനോദിനിയുടെ സങ്കടങ്ങള്‍ക്ക് പരിഹാരമാകുന്നു. മുറിച്ചു മാറ്റിയ കൈക്ക് പകരം നൂതന സാങ്കേതികവിദ്യയോട് കൂടി നിര്‍മിച്ച കൃത്രിമ കൈ വെച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് കൃത്രിമ കൈ വെച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇതിന് വേണ്ട എല്ലാ സഹായവും നല്‍കിയത്.  

കൈ എവിടെ അമ്മേ എന്ന ആ കുഞ്ഞിന്റെ ചോദ്യത്തില്‍ എല്ലാവരും തകര്‍ന്നുപോയെന്നും അതിനുള്ള ഉത്തരമാണ് ഈ സഹായത്തിലൂടെ ചെയ്തതെന്നും സതീശന്‍ പറഞ്ഞു. 'വളരെ മോഡേണ്‍ ആയിട്ടുള്ള കൃത്രിമ കൈയാണിത്. സ്വിച്ച് ഓൺ ചെയ്യുമ്പോൾ കൈ ഉയർത്താൻ സാധിക്കും. കുട്ടി വലുതാകുന്നതിനനുസരിച്ച് കൈയില്‍ മാറ്റങ്ങള്‍ വരുത്താം. അതിനായി എപ്പോള്‍ വേണമെങ്കിലും സമീപിക്കാമെന്നും എല്ലാ സഹായവും ചെയ്യാമെന്ന് വിനോദിനിക്കും കുടുംബത്തിനും വാക്ക് കൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഒരു തെറ്റ് പറ്റിപ്പോയി.എന്നാല്‍ അവർ പിഴവ് പരിഹരിക്കാൻ വേണ്ടതെല്ലാം ചെയ്യണമായിരുന്നു. ഏത് അറ്റം വരെ പോയി സർക്കാർ ആ കുട്ടിക്ക് വേണ്ടി പോകണമായിരുന്നു. അഞ്ചുവർഷം വയറ്റിൽ കത്രികയുമായി നടന്ന ഹർഷികയുടെ അവസ്ഥയും ഇത് തന്നെയാണ്. തെറ്റ് പറ്റിയാൽ മനുഷ്യത്വപരമായ നടപടിയെടുക്കണമായിരുന്നു. കൈ വെച്ചുകൊടുത്തപ്പോള്‍  ആ കുട്ടിക്ക് ഒരുപാട് സന്തോഷമായി.അവര്‍ക്ക് വീടുവെച്ചുകൊടുക്കാമെന്ന് ചിലര്‍ അറിയിച്ചിട്ടുണ്ട്.അതിന് ആവശ്യമായ സ്ഥലം കണ്ടെത്തിക്കൊടുക്കണം..'സതീശന്‍ പറഞ്ഞു.

Advertising
Advertising

അതേസമയം, കൈ കിട്ടിയതില്‍ ഒരുപാട് സന്തോഷമായെന്നും നന്നായി പഠിക്കണമെന്നും സതീശന്‍ അങ്കിള്‍ പറഞ്ഞെന്ന് വിനോദിനിയും പ്രതികരിച്ചു. വലുതായാല്‍ വേറെ കൈ വെച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും വിനോദിനി പറഞ്ഞു. മിഠായികളും, സമ്മാനപ്പൊതികളുമായാണ് വി.ഡി സതീശന്‍ വിനോദിനിയെ കാണാനെത്തിയത്. 

പാലക്കാട് പല്ലശ്ശന സ്വദേശിനിയാണ് വിനോദിനി. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റിയത്. കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രി പിഴവ് സമ്മതിച്ചിരുന്നു. 

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News