മുട്ടുമടക്കി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ.സുധാകരൻ സ്ഥാനാര്‍ഥി

കെ.സുധാകരനും അടൂർ പ്രകാശിനും നിയമസഭയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയിരുന്നില്ല

Update: 2026-03-19 07:44 GMT

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇളവ് വേണമെന്ന കെ.സുധാകരന്‍റെ സമ്മർദത്തിന് മുന്നിൽ മുട്ടുമടക്കി ഹൈക്കമാൻഡ്. കണ്ണൂർ സീറ്റിൽ സുധാകരൻ മത്സരിക്കും. എ.കെ ആന്‍റണി, രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കൾ ഇടപെട്ടതൊടെയാണ് പ്രതിസന്ധി അയഞ്ഞത്. അനുനയത്തിൽ എത്താൻ സുധാകരനോട് ആവശ്യപ്പെട്ടെന്ന് ആന്‍റണി പറഞ്ഞു. സുധാകരൻ വിളിച്ചു ചേർത്ത വാർത്താ സമേളനം നടക്കാനിരിക്കെയാണ്  നേതൃത്വം ഇടപെട്ടത്.

ടി.ഒ മോഹനനെയാണ് നേരത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കെ.സുധാകരനും അടൂർ പ്രകാശിനും നിയമസഭയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയിരുന്നില്ല. കണ്ണൂരിൽ സീറ്റ് നിഷേധിച്ചതിൽ സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. കെ.സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് ഗുഡ് ബൈ പറഞ്ഞിരുന്നു. 

Advertising
Advertising

അതിനിടെ സീറ്റ് നൽകാൻ തീരുമാനിച്ചതിന് പിന്നാലെ മത്സരിക്കാൻ അടൂർ പ്രകാശും സമ്മർദം തുടരുകയാണ്. കോന്നിയിൽ സീറ്റില്ലെന്ന് പറഞ്ഞ് രാവിലെ അടൂർ പ്രകാശ് ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. സുധാകരന് സീറ്റുണ്ടെന്ന സൂചന ലഭിച്ചതോടെ അടൂർ പ്രകാശ് പോസ്റ്റ് പിൻവലിച്ചു. സീറ്റ് നിഷേധിക്കപ്പെട്ട് എൽദോസ് കുന്നപ്പിള്ളിയും പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ നീക്കം തുടങ്ങി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News