'അതിവേഗ റെയിൽപാത പ്രഖ്യാപിക്കേണ്ടത് ബജറ്റിലല്ല; സംസ്ഥാനം പ്രഖ്യാപിച്ച ആർആർടി നടക്കില്ല'- ഇ. ശ്രീധരൻ

പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തുടർകാര്യങ്ങൾ റെയിൽവേ മന്ത്രിയുമായി സംസാരിക്കുന്നുണ്ട്- ഇ.ശ്രീധരൻ

Update: 2026-02-01 09:09 GMT

മലപ്പുറം: അതിവേഗ റെയിൽപാത പ്രഖ്യാപിക്കേണ്ടത് ബജറ്റിലല്ലെന്നും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റാപ്പിഡ് റെയിൽ ട്രാൻസിറ്റ് (ആർആർടി) നടക്കില്ലെന്നും ഇ. ശ്രീധരൻ. കേന്ദ്ര ബജറ്റിൽ അതിവേഗ റെയിൽ പ്രഖ്യാപനമില്ലാത്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബജറ്റിൽ പ്രഖ്യാപനമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ജനുവരി 16 ന് റെയിൽവേ മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു. ആദ്യം ഡിപിആർ തയ്യാറാക്കുകയാണ് വേണ്ടത്. പ്രവർത്തനം തുടങ്ങാൻ രേഖമുഖേന നിർദേശം ലഭിച്ചിട്ടില്ല. എന്നാൽ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ കേന്ദ്ര മന്ത്രി പറഞ്ഞിട്ടുണ്ടെന്നും ഇ.ശ്രീധരൻ പറഞ്ഞു. അതിന്റെ ഉത്തരവ് ഡിഎംആർസിക്കാണ് പോവേണ്ടത്. ഡിഎംആർസിയാണ് തനിക്ക് നിർദേശം നൽകേണ്ടത്. മൂന്ന്- നാല് ദിവസത്തിനുള്ളിൽ അതുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഓഫീസ് നാളെ തന്നെ തുറക്കുമെന്നും പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തുടർകാര്യങ്ങൾ റെയിൽവേ മന്ത്രിയുമായി സംസാരിക്കുന്നുണ്ടെന്നും ഇ.ശ്രീധരൻ പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News