ബിജെപിയുടെ ബജറ്റിൽ തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കും പകരം പശുവും ആമയുമാണ് ഉണ്ടാവുക: വി.ശിവൻകുട്ടി

ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും അവഗണിച്ചുവെന്നും മന്ത്രി വിമർശിച്ചു

Update: 2026-02-01 13:41 GMT

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ച നടപടിയെ പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടി. ബിജെപിയുടെ ബജറ്റിൽ തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കും പകരം പശുവും ആമയുമാണ് ഉണ്ടാവുക, അവരുടെയൊക്കെ നല്ല സമയം. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിക്കാതെ കടലാമ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാന്‍ കേരളത്തിലടക്കം പദ്ധതി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരിഹാസം.

ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും അവഗണിച്ചുവെന്നും മന്ത്രി വിമർശിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ മാത്രം ലക്ഷ്യംവെച്ചുള്ള ബജറ്റ് സ്‌കൂള്‍ വിദ്യാഭ്യാസത്തെ പൂർണമായും അവഗണിച്ചു. പൊതു വിദ്യാഭ്യാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം. കോര്‍പ്പറേറ്റ് നയങ്ങള്‍ സംരക്ഷിക്കാനുള്ള ബജറ്റാണ് നടന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന ബജറ്റില്‍ നിന്നും കേന്ദ്രം പാഠം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

അതേസമയം, പ്രതിപക്ഷ നേതാവ് പരാജയ ഭീതിമൂലം രാഷ്ട്രീയ മര്യാദ ലംഘിച്ച സാഹചര്യത്തിലാണ് തിരിച്ചും പറയേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു. വ്യക്തിപരമായി അദ്ദേഹവുമായി ഒരു പ്രശ്നവുമില്ലെന്നും എല്ലാവരും തനിക്ക് കീഴിലാണെന്ന് ചിന്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്രട്ടേറിയറ്റിന് മുന്നിൽ വെച്ച് വാട, പോട എന്നെല്ലാം വിളിച്ചതിന് ശേഷം ഒരു പരിപാടിയിൽ ഒരുമിച്ച് പങ്കെടുത്തു. അപ്പോൾ എനിക്കെതിരെ ആഞ്ഞടിച്ചു എന്ന് പറഞ്ഞു. ഞാനും തിരിച്ച് ആഞ്ഞടിക്കാമെന്ന് പറഞ്ഞു. തുടർന്ന് സന്തോഷത്തോടെ പിരിഞ്ഞു.' ശിവൻകുട്ടി പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News