കഴിഞ്ഞ തവണ താമരക്കുരുവാണ് കിട്ടിയതെങ്കിൽ ഇത്തവണ കടലാമ; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കെ.എൻ ബാലഗോപാൽ

'സാമ്പത്തിക രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ഒന്നും ഇല്ല'

Update: 2026-02-01 10:12 GMT

കൊല്ലം: കേരളത്തോടുള്ള കേന്ദ്ര ബജറ്റ് അവഗണയിൽ പരിഹാസവുമായി മന്ത്രി കെ.എൻ ബാലഗോപാൽ. കഴിഞ്ഞ തവണ താമരക്കുരുവാണ് കിട്ടിയതെങ്കിൽ ഇത്തവണ കടലാമയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും ഇത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ഒന്നും ഇല്ല. കാർഷിക - ആരോഗ്യ മേഖലകൾക്ക് മതിയായ പ്രഖ്യാപനങ്ങൾ ഇല്ല. കേന്ദ്ര സർക്കാരിന് ഒന്നിനും പണമില്ല. കേരളം പ്രതീക്ഷിച്ചത് ഒന്നും ലഭിച്ചില്ല. കേരളം പ്രതീക്ഷിച്ച എയിംസ് ഇല്ല , വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഒന്നുമില്ല, അങ്കണവാടി, ആശവർക്കർമാർക്ക് ഒരു രൂപ പോലും കൂട്ടിയില്ലെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

കേരളത്തിനുള്ള വിഹിതത്തിൽ ചെറിയ വർധനവ് ഉണ്ടായിട്ടുണ്ട്. അത് സംസ്ഥാനത്തിന് ചെറിയ രീതിയിൽ ഗുണം ലഭിക്കും. കഴിഞ്ഞ ബജറ്റിൽ 1.9 ശതമാനമായിരുന്നു. ഇത്തവണയത് 2.38 ആയി. ഇത് സംസ്ഥാനത്തിന് ചെറിയ രീതിയിൽ ഗുണം ചെയ്യുമെന്നും ബാലഗോപാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നയം അനുസരിച്ച് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News