ലീഗിനെതിരെ കോൺഗ്രസ്‌ വിമതർ; കോൺഗ്രസിനെതിരെ റിബലുകളെ നിർത്തുമെന്ന് ലീഗ്; പുനലൂർ യുഡിഎഫിൽ പ്രതിസന്ധി

കെ. സി വേണുഗോപാൽ ഇടപെട്ടിട്ടും പിന്മാറാതെ നേതാക്കൾ

Update: 2026-03-22 02:46 GMT

കൊല്ലം: പുനലൂർ യുഡിഎഫിൽ പ്രതിസന്ധി രൂക്ഷം. വിമത സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാതെ കോൺഗ്രസ്‌ നേതാക്കൾ. കെ. സി വേണുഗോപാൽ ഇടപെട്ടിട്ടും പിന്മാറാതെ നേതാക്കൾ. മത്സരിക്കുമെന്ന നിലപാട് തുടർന്ന് ഡിസിസി ട്രഷററും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാനും നഗരസഭ കൗൺസിലറുമായ നെൽസൺ സെബാസ്റ്റ്യൻ.

മണ്ഡലം ഇത്തവണയും മുസ്‍ലിം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം. സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ നിന്ന് കോൺഗ്രസ്‌ നേതാക്കൾ വിട്ടുനിന്നിരുന്നു. അതേസമയം, പുനലൂരിൽ കോൺഗ്രസ്‌ റിബൽ പിന്മാറിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കാനാണ് ലീഗ് തീരുമാനം. ജില്ലയിലെ കോൺഗ്രസിന് സ്ഥാനാർഥികൾക്ക് എതിരെ റിബലുകളെ നിർത്തുമെന്ന് ലീഗ് നേതാക്കൾ പറയുന്നു.

വിമത സ്ഥാനാർഥി കഴിഞ്ഞ ദിവസം വോട്ട് തേടി മണ്ഡല പര്യടനം നടത്തി. യുഡിഎഫ് സംസ്ഥാന നേതൃത്വവും പ്രശ്നം പരിഹരിക്കാൻ ഇടപെട്ടു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News