പത്മനാഭ സ്വാമിക്ഷേത്ര വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കടകംപള്ളി

കോടതി നിർദേശങ്ങൾ എന്തായാലും അത് നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കും

Update: 2020-07-13 06:37 GMT
Advertising

പത്മനാഭ സ്വാമിക്ഷേത്ര വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോടതി നിർദേശങ്ങൾ എന്തായാലും അത് നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കും. വിധിയുടെ വിശദാംശങ്ങൾ പഠിക്കേണ്ടതുണ്ട്. ദുർവ്യാഖ്യാനിക്കേണ്ടവർക്ക് അങ്ങനെ ചെയ്യാമെന്നും കടകംപള്ളി പറഞ്ഞു.

പത്മനാഭസ്വാമിക്ഷേത്ര സുപ്രീം കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് രാജകുടുംബവും പ്രതികരിച്ചു. കോടതി വിധി എല്ലാ ഭക്തരുടെയും വിജയമാണെന്നും രാജകുടുംബം പറഞ്ഞു.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ രാജകുടുംബത്തിന്‍റെ അധികാരം അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രിം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്. പുതിയ ഭരണ സമിതി നിലവിൽ വരുന്നത് വരെ തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിക്കാണ് ക്ഷേത്ര ഭരണ ചുമതല. പുതിയ ഭരണ സമിതി വരുന്നത് വരെ ബി നിലവറ തുറക്കാന്‍ കഴിയില്ല. രാജാവിന്‍റെ മരണം ആചാരപരമായ കുടുംബത്തിന്‍റെ അവകാശം ഇല്ലാതാക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

Full View
Tags:    

Similar News