ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ സമ്മേളനം കണ്ണൂരിൽ

തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Update: 2024-04-28 05:06 GMT

കൊച്ചി: ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ കേരളാ ഘടകത്തിന്റെ 19-ാം സംസ്ഥാന സമ്മേളനവും നാഷണൽ സൈന്റിഫിക് സെമിനാറും ഏപ്രിൽ 28ന് കണ്ണൂരിൽ നടക്കും. തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. അന്തർദേശീയ ഫാക്കൽറ്റിമാരായ ഡോ. പരിണാസ് ഹുംറൻവാല, ഡോ. നന്ദിനി ഭട്ട് എന്നിവർ സയിന്റിഫിക് സെമിനാറിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഐ.എച്ച്.എം.എ ഏർപ്പെടുത്തിയ സർക്കാർ, സ്വകാര്യ മേഖലകളിലെ ബെസ്റ്റ് ഡോക്ടർ അവാർഡ്, ബെസ്റ്റ് എമർജിങ് ഡോക്ടർ അവാർഡ്, മീഡിയ അവാർഡ് എന്നിവ സമ്മേളനത്തിൽ വിതരണം ചെയ്യും. ദൃശ്യമാധ്യമ മേഖലയിൽ മീഡിയവൺ ടി.വി സി.ഇ.ഒ റോഷൻ കക്കാട് ആണ് അവാർഡിന് അർഹനായത്.

ലോക ഹോമിയോപ്പതി്  ദിനത്തിൽ ഹോമിയോപ്പതിയെ ജനഹൃദയങ്ങളിലെത്തിക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. 10,001 രൂപയും മെമന്റോയും നൽകി അദ്ദേഹത്തെ ആദരിക്കും. അച്ചടി മാധ്യമ മേഖലയിൽ കേരള കൗമുദി പത്രത്തിന്റെ മലപ്പുറം ബ്യൂറോ മാനേജർ സുമോദ് കാരാട്ടുതൊടിയാണ് അവാർഡിന് അർഹനായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News