'പരാതിക്കാരിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിളിച്ചത് സ്വാധീനിക്കാന്‍,മുൻകൂർ ജാമ്യം റദ്ദാക്കണം'; അന്വേഷണസംഘം ഹൈക്കോടതിയില്‍

മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണസംഘത്തിന്റെ ഹരജി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും

Update: 2026-03-10 10:53 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയെ ഫോണിൽ വിളിച്ചത് സ്വാധീനിക്കാന്‍ വേണ്ടിയെന്ന് അന്വേഷണസംഘം. തുടര്‍നടപടികളില്‍ നിന്ന് പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ രാഹുല്‍ ശ്രമിച്ചുവെന്നും അറിയാതെയാണ് ഫോണില്‍ നിന്ന് കോള്‍ പോയതെന്ന രാഹുലിന്റെ വാദം തെറ്റെന്നും അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണസംഘത്തിന്റെ ഹരജി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റര്‍ ചെയ്ത് രണ്ടാമത്തെ ബലാത്സംഗക്കേസിലെ പരാതിക്കാരിയുമായാണ് രാഹുല്‍ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. വാട്‌സ്ആപ്പിലൂടെയുള്ള കോള്‍ പരാതിക്കാരി എടുത്തിരുന്നില്ല. രാഹുല്‍ തന്നെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് അന്വേഷണസംഘത്തെ സമീപിക്കുകയും ചെയ്തു. തുടര്‍ന്നാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയെ അന്വേഷണസംഘം സമീപിച്ചത്. സംഭവത്തില്‍ രാഹുലിനോട് വിശദീകരണം എഴുതിനല്‍കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു.

അബദ്ധത്തില്‍ കോള്‍ പോയതെന്നായിരുന്നു രാഹുലിന്റെ ന്യായീകരണം. എന്നാല്‍, രാഹുലിന്റെ നീക്കം അബദ്ധത്തിലായിരുന്നില്ലെന്നും ബോധപൂര്‍വമാണെന്നും അന്വേഷണസംഘം കോടതിയില്‍ പറഞ്ഞു. അന്വേഷണത്തിന് തടസം സൃഷ്ടിക്കാനും പരാതിക്കാരിയെ സ്വാധീനിക്കാനുമാണ് രാഹുല്‍ ശ്രമിച്ചതെന്നും അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണസംഘത്തിന്റെ ഹരജി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News