ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകണം; കോൺഗ്രസിന് സീറ്റ് വിട്ടുനൽകുന്നതിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി

തൊടുപുഴയിൽ നിന്ന് പി.ജെ ജോസഫ് മാറുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അപു

Update: 2026-03-10 06:27 GMT

കോട്ടയം: കോൺഗ്രസിന് സീറ്റ് വിട്ടുനൽകുന്നതിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകണമെന്ന് അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു. മാണി വിഭാഗം എൽഡിഎഫിൽ പോയപ്പോൾ മികച്ച പരിഗണന ലഭിച്ചു. കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ചതിൽ 20 ശതമാനം സീറ്റുകളിലാണ് ജയിച്ചത്. തൊടുപുഴയിൽ നിന്ന് പി.ജെ ജോസഫ് മാറുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിൽ കേരള കോൺഗ്രസ് മത്സരിച്ച 10 സീറ്റുകളിൽ ഒമ്പത് ഇടങ്ങളിലാണ് സ്ഥാനാർഥികളെ സംബന്ധിച്ച് നേരത്തെ ധാരണയായിരുന്നു. ഇടുക്കി സീറ്റ് വിട്ടുനിൽക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. അര നൂറ്റാണ്ടിലധികമായി തുടർച്ചയായി മത്സരിച്ച തൊടുപുഴയിൽ ഇത്തവണ പി.ജെ ജോസഫ് മത്സരിക്കില്ലെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. പകരം മകൻ അപു ജോസഫ് ഇവിടെ സ്ഥാനാർഥിയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് പി.ജെ ജോസഫ് ഇത്തവണ മത്സര രംഗത്തുനിന്ന് മാറിനിൽക്കുന്നത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News