സ്പാർക്ക്‌ ഡാറ്റാ ചോർച്ച: സര്‍ക്കാറിന് ആശ്വാസം; ഹരജി തള്ളി ഹൈക്കോടതി

സ്പാർക്ക്‌ ഡാറ്റാ കൈമാറ്റം ചെയ്തിട്ടില്ലെന്നും കോടതി

Update: 2026-03-10 05:36 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: സ്പാർക്ക്‌ ഡാറ്റാ ചോർച്ചയില്‍ സർക്കാരിന് ആശ്വാസം. സർക്കാരിന് ജീവനക്കാർക്ക് സന്ദേശങ്ങൾ അയക്കാമെന്ന് ഹൈക്കോടതി.സ്പാർക്ക്‌ ഡാറ്റാ കൈമാറ്റം ചെയ്തിട്ടില്ല.രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും കോടതി പറയണം. സർക്കാരിന് സന്ദേശം അയക്കാനും  ഹൈക്കോടതി അനുമതി നല്‍കി.

സർക്കാർ ജീവനക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ വ്യക്തിഗത വിവരങ്ങളിൽ നിന്ന് ഫോൺ നമ്പറുകൾ ശേഖരിച്ച് രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചതായാണ് ആരോപണം. ഡിഎ 10ശതമാനം അനുവദിച്ച് ഉത്തരവിറങ്ങിയതിന് പിന്നാലെ സർക്കാർ ജീവനക്കാരുടെ വാട്ട്‌സാപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം വന്നിരുന്നു. ജീവനക്കാരുടെ സ്വകാര്യ ഫോൺ നമ്പറുകളിലേക്ക് ഗ്രൂപ്പായി സന്ദേശമയച്ചതിലൂടെ ശമ്പളസോഫ്റ്റുവെയറായ സ്പാര്ക്കിൽ നിന്നുള്ള ഡാറ്റ ചോർത്തിയെന്നും ജീവനക്കാരുടെ സ്വകാര്യത ലംഘിച്ചെന്നും പ്രതിപക്ഷ സംഘടനകൾ ആരോപിച്ചിരുന്നു. ജീവനക്കാരുടെ പേര് പറഞ്ഞ് അഭിസംബോധന ചെയ്താണ് മുഖ്യമന്ത്രിയുടെ സന്ദേശം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News