ചക്ക പറയാതെ എടുത്തു കൊണ്ടുപോയതിന് അയൽവാസിയെ വെട്ടികൊലപ്പെടുത്തി: പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

കോട്ടയം പൂവരണി ജോസിനെയാണ് ശിക്ഷിച്ചത്

Update: 2026-03-10 03:39 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: കയറിൽക്കെട്ടി ഇറക്കിയ ചക്ക പറയാതെ എടുത്തു കൊണ്ടുപോയ അയൽവാസിയെ വെട്ടികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ . കോട്ടയം പൂവരണി ജോസിനെ (66) പാലാ അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്.

2018ലായിരുന്നു സംഭവം. പൂവരണി സ്വദേശി സ്കറിയാ ചാക്കോയാണ് കൊല്ലപ്പെട്ടത്. പൂവരണി പള്ളിക്ക് സമീപം വച്ച് വാക്കത്തി  കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പാലാ പൊലീസാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News