ജി.സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി സിപിഎം

ജി.സുധാകരൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് അനു നീക്കത്തിൽ നിന്ന് പാർട്ടി പിന്മാറുന്നത്

Update: 2026-03-10 07:03 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: പാർട്ടിയുമായി അകന്നു നിൽക്കുന്ന മുതിർന്ന സിപിഎം നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിന്മാറുന്നു. പാർട്ടി മെമ്പർഷിപ്പ് പുതുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിട്ടും ജി.സുധാകരൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് അനു നീക്കത്തിൽ നിന്ന് പാർട്ടി പിന്മാറുന്നത്.

വിഷയത്തിൽ ജി സുധാകരന്റെ നിലപാട് നിർണായകമാണ്. അതുകൊണ്ടുതന്നെ അമ്പലപ്പുഴ സീറ്റ് ഒഴിച്ച് നിർത്തിയാണ് ബാക്കി മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കുന്നത്. 

സിപിഎം നേതൃത്വവുമായുണ്ടായ അസ്വാരസ്യങ്ങളില്‍ അതൃപ്തി വ്യക്തമാക്കി താനിനി പാർട്ടി മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് കഴിഞ്ഞദിവസം ജി.സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. തീരുമാനം സ്വമനസാലെയാണെന്നും പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertising
Advertising

നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ജി.സുധാകരനെ പരിഗണിക്കുന്നുണ്ടോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഒരു പരിഗണനയും ഇല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മറുപടിയാണ് സുധാകരനെ ചൊടിപ്പിച്ചത്. അമ്പലപ്പുഴയില്‍ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News