​'ഗണേഷിന് പെണ്ണിനോടും പൊന്നിനോടും ഇഷ്ടം,5000 പ്രണയിനികളുണ്ടെന്ന് തലയിൽ ആൾതാമസം ഉള്ളവർ പറയുമോ?'; വെള്ളാപ്പള്ളി നടേശന്‍

പരാതി പിന്‍വലിച്ചെങ്കിലും ചെയ്ത തെറ്റ് ഇല്ലാതാകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

Update: 2026-03-10 08:53 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: മന്ത്രി ഗണേഷ് കുമാർ വിഷയം നമ്മുടെ സംസ്കാരത്തിന് ഉചിതമല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേശന്റെ സ്വഭാവം എന്താണെന്ന് നേരത്തെ വിശദീകരിച്ചതാണ്.ഗണേശൻ പെണ്ണിനോടും പൊന്നിനോടും ഇഷ്ടമുള്ള ആളാണ്. 5000 പ്രണയിനികൾ ഉണ്ട് എന്നത് തലയിൽ ആൾതാമസം ഉള്ളവർ പറയുമോ?പ്രണയിക്കാത്ത നമ്മളെല്ലാം പൊട്ടന്മാരാണ് എന്നാണ് പറയുന്നത്. ഇയാളെ ഒക്കെ പിടിച്ച് ഊളന്‍പാറയില്‍ പറഞ്ഞയക്കണം..വെള്ളാപ്പള്ളി പറഞ്ഞു. 

'മന്ത്രിയല്ലെങ്കില്‍ പോലും ഇതുപോലെയുള്ള കാര്യങ്ങള്‍ ഭാരത സംസ്കാരത്തിന് ഉചിതമല്ല.രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ലൈവായി നില്‍ക്കുന്ന സമയത്ത് ഈ വിഷയം സര്‍ക്കാറിന്‍റെ ഇമേജ് പോലും നഷ്ടപ്പെടുത്തും. മന്ത്രി രാജിവെക്കണോ എന്നകാര്യത്തില്‍ അഭിപ്രായം പറയാനില്ല.പരാതി പിന്‍വലിച്ചെങ്കിലും ചെയ്ത തെറ്റ് ഇല്ലാതാകുന്നില്ല. ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനമാണ് മുഖ്യമന്ത്രി എടുക്കേണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Advertising
Advertising

'തോമസ് ഐസക്കും ജി. സുധാകരനും ഒരുമിച്ച് ഭരണത്തിലുണ്ടായിരുന്നപ്പോൾ കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടായി. ഐസക്കിന് ഇടം കൊടുത്തപ്പോൾ ജി. സുധാകരന് ഇടം കൊടുത്തില്ല. അതിന്റെ മനോവിഷം അദ്ദേഹത്തിന് ഉണ്ടാകും.ജി. സുധാകരൻ ജനപ്രിയനാണ്.ജി.സുധാകരൻ യുഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണ്. അദ്ദേഹത്തെ ഒഴിവാക്കാതെ പാര്‍ട്ടിയുമായി ഒന്നിച്ച് നിര്‍ത്തണം'- വെള്ളാപ്പള്ളി പറഞ്ഞു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News