വയനാട് ചൂരൽമലയിൽ കോവിഡ് സമ്പര്‍ക്ക വ്യാപനത്തിന് സാധ്യത

പ്രദേശത്ത് ആറുപേർക്ക് കൂടി ആന്‍റിജന്‍ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു

Update: 2020-08-14 02:21 GMT
Advertising

വയനാട് ചൂരൽമലയിൽ കോവിഡ് സമ്പര്‍ക്ക വ്യാപനത്തിന് സാധ്യത. പ്രദേശത്ത് ആറുപേർക്ക് കൂടി ആന്‍റിജന്‍ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആളുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായവരുടെ എണ്ണം എട്ടായി.

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ പിന്നീട് 2 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവാണെന്ന് കണ്ടെ്ത്തിയിരുന്നു. അവരിലൊരാളുടെ സമ്പര്‍ക്കത്തിലൂടെയാണ് ഇപ്പോള്‍ ബന്ധുക്കള്‍‍ക്ക് രോഗം സ്ഥിരീകരിച്ചത്. ചൂരല്‍മല സ്വദേശികളായ 6 പേരാണ് പുതുതായി രോഗ ബാധിതരായത്. പ്രദേശത്ത് രോഗബാധിതരായവര്‍ക്കെല്ലാം സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്.

മേപ്പാടി ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ 304 പേരുടെ പരിശോധനയിലാണ് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരച്ചത്. ഇവരുടെ സമ്പർക്കപ്പട്ടിക അധികൃതർ തയാറാക്കി വരികയാണ്. രോഗികൾ മുണ്ടക്കൈ ഉരുൾപൊട്ടലിൽ ര‍ക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതിനാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ 150 പേർ ക്വാറൻറീനിലാണ്. അതേസമയം, സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെയും ഗൺമാന്‍റെയും ആന്‍റിജന്‍ പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ ആർ.ടി.പി.സി.ആർ ഫലം കൂടി ലഭിക്കാനുണ്ട് .

Full View
Tags:    

Similar News