സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പര്‍

തിയേറ്റര്‍ ഉടമകള്‍ക്കായി പ്രത്യേക സഹായ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ഫിലിം ചേമ്പര്‍ പ്രസിഡന്‍റ് കെ. വിജയകുമാര്‍ മീഡിയവണിനോട് പറഞ്ഞു

Update: 2020-10-01 09:29 GMT
Advertising

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പര്‍‍. തീയറ്ററുടമകള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ഫിലിം ചേമ്പര് പ്രസിഡന്‍റ് കെ.വിജയകുമാര്‍ ആവശ്യപ്പെട്ടു. വിനോദ നികുതി കുറച്ചാല്‍ മാത്രമേ തീയറ്ററുകള്‍ തുറക്കാനാകൂ എന്നാണ് വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും സംഘടനകളുടെ നിലപാട്.

ഉപാധികളോടെ ഈ മാസം 15ന് തീയറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്രം നല്‍കിയ ഇളവ്. എന്നാല്‍ തീയറ്ററുകള്‍ തുറക്കാന്‍ നിവര്‍ത്തിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാനുള്ള നികുതികള്‍ ഒഴിവാക്കിയും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു സഹായിക്കണമെന്നാണ് ഫിലിം ചേമ്പറിന്‍റെ ആവശ്യം. അഭിനേതാക്കള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യം നിര്‍മാതാക്കള്‍ വീണ്ടും ഉന്നയിക്കുന്നുണ്ട്. നടന്മാരായ

ടൊവിനോയുടെയും ജോജുവിന്‍റെയും സിനിമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ല. സംസ്ഥാനത്ത് 700 സ്ക്രീനുകളാണുള്ളത്. പലരും ഉയര്‍ന്ന തുക വായ്പയായി എടുത്താണ് തീയറ്ററുകള്‍ തുടങ്ങിയത്. ഒരു വര്‍ഷത്തേക്ക് പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യവും തീയറ്ററുടമകല്‍ക്കുണ്ട്.

Tags:    

Similar News