സ്വര്‍ണക്കടത്ത് കേസ്; സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി

എറണാകുളം പ്രിന്‍പ്പില്‍ സെഷന്‍സ് കോടതിയാണ് സന്ദീപിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. 13 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉച്ചക്ക് ശേഷം കോടതി വിധി പറയും.

Update: 2020-10-15 06:35 GMT
Advertising

സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ ഇഡി കേസിലെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍പ്പില്‍ സെഷന്‍സ് കോടതിയാണ് സന്ദീപിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. 13 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉച്ചക്ക് ശേഷം കോടതി വിധി പറയും. അതേസമയം എന്‍.ഐ.എ രജിസറ്റര്‍ ചെയ്ത കേസിസില്‍ സ്വപ്ന സരിത്ത് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് റജിസ്റ്റര്‍ ചെയ്ത കേസില്‍ എം.ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.''അന്വേഷണ ഏജന്‍സികള്‍ 90 മണിക്കൂറിലധികമായി തന്നെ ചോദ്യം ചെയ്യുകയാണെ്'. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബാഹ്യ ശക്തികള്‍ കേസില്‍ ഇടപെടുന്നുണ്ടെന്നും കാണിച്ച് ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈകോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

Tags:    

Similar News