സംവരണ അട്ടിമറിക്കെതിരെ പിന്നാക്ക സംഘടനകള്‍ സമരത്തിലേക്ക്

മുന്നാക്ക സംവരണത്തിനായി പിന്നാക്ക സംവരണ സീറ്റുകൾ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Update: 2020-10-20 10:58 GMT
Advertising

സംവരണം അട്ടിമറിക്കുന്നതിനെതിരെ പിന്നാക്ക സംഘടനകള്‍ സമരത്തിലേക്ക്. സംസ്ഥാനത്ത് നടപ്പാക്കുന്ന സാമ്പത്തിക സംവരണത്തിനെതിരെ സംവരണ സമുദായ മുന്നണി നാളെ സെക്രട്ടറിയേറ്റിനു മുന്നിൽ സത്യഗ്രഹം സംഘടിപ്പിക്കും.

മുന്നാക്ക സംവരണത്തിനായി പിന്നാക്ക സംവരണ സീറ്റുകൾ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പൊതുമേഖല ബാങ്കുകളിലേക്കുള്ള അടുത്ത വര്‍ഷത്തെ സ്റ്റാഫ് നിയമനത്തിനുള്ള ഐബിപിഎസ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങൾക്കുള്ള സംവരണത്തിൽ പത്ത് ശതമാനമാണ് വെട്ടിക്കുറച്ചത്. 49.5%ത്തിന് പകരം 40 ശതമാനമായാണ് സംവരണ സീറ്റുകൾ കുറഞ്ഞത്. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്കായി പത്ത് ശതമാനം സംവരണം കൊണ്ടുവരുമ്പോൾ നിലവിലെ സംവരണ സീറ്റുകളിൽ യാതൊരു കുറവും വരില്ലെന്നായിരുന്നു കേന്ദ്ര സ൪ക്കാറിന്‍റെ ഉറപ്പ്. എന്നാൽ ആ ഉറപ്പ് ലംഘിക്കുന്നതാണ് കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ വിജ്ഞാപനം.

Tags:    

Similar News