ലൈഫ് മിഷന്‍ പ്രഖ്യാപന ചടങ്ങിന് സര്‍ക്കാര്‍ ചിലവിട്ടത് 33 ലക്ഷം രൂപയിലധികം

33,21223 രൂപയാണ് ചടങ്ങ് സംഘടിപ്പിക്കാന്‍ ചെലവിട്ടത്. ഫെബ്രുവരി 29 ന് പുത്തരിക്കണ്ടം മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്

Update: 2020-10-25 04:22 GMT
Advertising

ലൈഫ് മിഷന്‍ രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനച്ചടങ്ങിന് സര്‍ക്കാര്‍ ചിലവിട്ടത് ലക്ഷങ്ങള്‍. 33,21223 രൂപയാണ് ചടങ്ങ് സംഘടിപ്പിക്കാന്‍ ചെലവിട്ടത്. ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങിന്‍റെ കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഫെബ്രുവരി 29 ന് പുത്തരിക്കണ്ടം മൈതാനത്തായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.

സ്റ്റേജിനും ഡെക്കറേഷനും പരസ്യത്തിനും വേണ്ടിയാണ് ഇത്രയും തുക ചിലവഴിച്ചത്. ആ സമയത്തും സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു സംസ്ഥാനം. ഇത് വകവെക്കാതെയാണ് ലക്ഷങ്ങള്‍ മുടക്കി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ഉതില്‍ 23 ലക്ഷം രൂപയും ലൈഫ് മിഷന്‍ തന്നെയാണ് ചിലവഴിച്ചിട്ടുള്ളത്. ബാക്കി അഞ്ച് ലക്ഷം രൂപ ജില്ല പാഞ്ചായത്തും അഞ്ച് ലക്ഷം രൂപ തിരുവനന്തപുരം കോര്‍പ്പറേഷനുമാണ് ചിലവിട്ടത്.

Tags:    

Similar News