സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശം; ശോഭ സുരേന്ദ്രന്‍ കേന്ദ്രത്തിന് കത്ത് നല്‍കി

പാര്‍ട്ടി പുനസംഘടനയില്‍ ഉണ്ടായ അവഗണനയടക്കം തുറന്ന് കാട്ടിയാണ് ദേശീയ അധ്യക്ഷന്‍ ജെ.പി ന‍ഡ്ഡയ്ക്കും കേന്ദ്രമന്ത്രി അമിത്ഷായ്ക്കും കത്ത് നല്‍കിയത്.

Update: 2020-11-01 07:57 GMT
Advertising

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. പാര്‍ട്ടി പുനസംഘടനയില്‍ ഉണ്ടായ അവഗണനയടക്കം തുറന്ന് കാട്ടിയാണ് ദേശീയ അധ്യക്ഷന്‍ ജെ.പി ന‍ഡ്ഡയ്ക്കും കേന്ദ്രമന്ത്രി അമിത്ഷായ്ക്കും കത്ത് നല്‍കിയത്. ഇതോടെ ബി.ജെ.പിക്കുള്ളിലെ പോര് മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.

സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കോര്‍-കമ്മിറ്റിയിലെ ഏക വനിതയായും ഏറെ നാള്‍ ഉണ്ടായിരുന്ന ശോഭാ സുരേന്ദ്രനെ കഴിഞ്ഞ പുനസംഘടനയില്‍ കാര്യമായ പരിഗണന ലഭിച്ചില്ല. ഇതിന് കാരണം പുതിയ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നീക്കങ്ങളാണെന്നാണ് ശോഭാ സുരേന്ദ്രന്‍ കത്തില്‍ പറയുന്നത്. താഴെതട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് വളര്‍ന്ന് വന്ന തനിക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ പുതിയ അധ്യക്ഷന്‍ നിഷേധിക്കുകയാണെന്നാണ് ശോഭ പറയുന്നത്. പ്രവര്‍ത്തന മേഖലയിലുള്ള തന്റെ സ്വാധീനമടക്കം ചൂണ്ടിക്കാട്ടിയാണ് പുതിയ സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭ പ്രതികരിച്ചിരിക്കുന്നത്. കെ സുരേന്ദ്രന് ഭീഷണിയാകുമെന്ന് കരുതിയാണ് അദ്ദേഹം ഇടപെട്ട് തന്നെ തരം താഴ്ത്തിയത് എന്നും ശോഭ കേന്ദ്രത്തിന് അയച്ച കത്തില്‍ പറയുന്നുണ്ട്.

അതേതസമയം പ്രശ്നം കേന്ദ്രം നേതൃത്വമാണ് പരിഹരിക്കേണ്ടതെന്ന് എം.ടി രമേശ് പറ‍ഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തിനിടയിലുണ്ടായ ചേരിപ്പോര് കേന്ദ്ര നേതൃത്വത്തിനും തലവേദനയായിരിക്കുകയാണ്. പരിഗണന ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയടക്കം പുറത്ത് വരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപടല്‍ നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം.

Tags:    

Similar News