കേരളത്തിന്‍റെ വികസനപദ്ധതികള്‍ സ്തംഭിപ്പിക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് കോടിയേരി

പരാതികൾ ഉണ്ടെങ്കിൽ സി.എ.ജിയാണ് പരിശോധിക്കേണ്ടത്. കേരളത്തിലെ ഗവൺമെന്‍റിന്‍റെ ഇല്ലാതാക്കാൻ കോർപ്പറേറ്റുകളെ കോൺഗ്രസ് സഹായിക്കുകയാണെന്നും കോടിയേരി പറഞ്ഞു

Update: 2020-11-07 15:28 GMT
Advertising

സംസ്ഥാനത്തിന്‍റെ വികസന പദ്ധതികൾ സ്തംഭിപ്പിക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരാതികൾ ഉണ്ടെങ്കിൽ സി.എ.ജിയാണ് പരിശോധിക്കേണ്ടത്. കേരളത്തിലെ ഗവൺമെന്‍റിന്‍റെ ഇല്ലാതാക്കാൻ കോർപ്പറേറ്റുകളെ കോൺഗ്രസ് സഹായിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

ബിനീഷ് കോടിയേരി പെതുപ്രവര്‍ത്തകനല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു‍. ആരോപണം ഏത് പാര്‍ട്ടി വേണമെങ്കിലും അന്വേഷിക്കട്ടെ. ബിനീഷ് തെറ്റ് ചെയ്തോ ഇല്ലയോയെന്ന് കോടതി തീരുമാനിക്കും. പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം ബംഗളൂരു ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാല് ദിവസംകൂടി നീട്ടി.

ബംഗളൂരു സെഷൻസ് കോടതിയാണ് കസ്റ്റഡി നീട്ടി നൽകിയത്. നവംബർ 11 വരെ എൻഫോഴ്സ്‍മെന്‍റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്യും. ബിനീഷിന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനൂപ് മുഹമ്മദിന്‍റെ പേരിലുള്ള ഡെബിറ്റ് കാർഡ് കണ്ടത്തിയെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചു. കൂടാതെ ബിനീഷിന് പങ്കാളിത്തമുള്ള മൂന്ന് കമ്പനികളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്

Tags:    

Similar News