ബഫർസോൺ; തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യം

ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ബഫര്‍ സോണിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി

Update: 2020-11-12 01:27 GMT
Advertising

ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ബഫര്‍ സോണിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. ബഫര്‍ സോണ്‍ നിർണയിക്കുന്നത് സംബന്ധിച്ച് കർഷകരോട് ഒരിക്കല്‍ കൂടി ചര്‍ച്ച നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടേയും സംരക്ഷണം ഉറപ്പാക്കുന്നതിനായി വനമേഖലയോട് ചേര്‍ന്ന പ്രദേശം ബഫര്‍ സോണായി പ്രഖ്യാപിക്കുന്നതിന് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനം വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകളും ഉണ്ടായി, എന്നാൽ ജനവാസ മേഖലയും കൃഷിയടങ്ങളും പൂര്‍ണ്ണമായി ബഫര്‍ സോണുകളില്‍ നിന്ന് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ കര്‍ഷകരേയും മേഖലകളിലെ ജനപ്രതിനിധികളെയും ഒരുമിച്ചിരുത്തി കര്‍ഷകരുടെ അഭിപ്രായവും കൂടി പരിഗണിച്ച് നിലപാട് സ്വീകരിക്കണമെന്നും, വനമേഖലയുടെ സംരക്ഷിത പ്രദേശം വനമേഖലയ്ക്കുള്ളില്‍ തന്നെ ഒരു കിലോമീറ്റര്‍ പരിധിയിലാക്കണമെന്നും ഹൈറേഞ്ച് സംരക്ഷണ സമതിയും ആവശ്യപ്പെട്ടു.

Tags:    

Similar News