സമസ്ത നൂറാം വാർഷികാഘോഷം; ശതാബ്ദി സന്ദേശയാത്രയ്ക്ക് തുടക്കം
സമസ്തയുടെ ചരിത്രത്തിൽ ആദ്യമായാണ് അതിന്റെ അധ്യക്ഷൻ ഒരു യാത്ര നയിക്കുന്നത്

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് ഇന്ന് തമിഴ്‌നാട് നാകർകോവിലിൽ തുടക്കമാകും. യാത്രയുടെ പതാക മലപ്പുറം തിരൂർക്കാടിൽ വച്ച് സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ കെ.ആലിക്കുട്ടി മുസ്‌ലിയാർ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾക്ക് കൈമാറി.
സമസ്തയുടെ ചരിത്രത്തിൽ ആദ്യമായാണ് അതിന്റെ അധ്യക്ഷൻ ഒരു യാത്ര നയിക്കുന്നത്. 2026 ഫെബ്രുവരിയിൽ കാസർഗോഡ് നടക്കുന്ന നൂറാം വാർഷിക സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമാണ് ശതാബ്ദി സന്ദേശ യാത്ര. വൈകിട്ട് തമിഴ്‌നാട് നാഗർകോവിൽ നിന്ന് ആരംഭിക്കുന്ന യാത്ര മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫസർ കാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്യും. പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ, തമിഴ്‌നാട് മന്ത്രി ടി. മനോ തങ്കരാജ് ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും.കേരളം തമിഴ്‌നാട് കർണാടക എന്നിവിടങ്ങളിലായി 10 ദിവസത്തെ യാത്ര പതിനെട്ടിടങ്ങളിൽ പര്യടനം നടത്തും.
ഡിസംബർ 29ന് മംഗലാപുരത്താണു യാത്ര സമാപിക്കുക.ഓരോ ജില്ലകളിലും ഓരോ സ്വീകരണ കേന്ദ്രവും മലപ്പുറത്ത് രണ്ട് സ്വീകരണ കേന്ദ്രങ്ങളാണ് ഉള്ളത്. ശതാബ്ദി സന്ദേശയാത്രയുടെ പതാക സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ കെ.ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾക്ക് കൈമാറി. എം.ടി അബ്ദുള്ള മുസ്‌ലിയാർ, കൊയ്യോട് ഉമർ മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
Adjust Story Font
16

