കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: ആശുപത്രികൾക്ക് ലഭിക്കാനുള്ളത് കോടികൾ

പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന മുന്നറിയിപ്പുമായി സ്വകാര്യ ആശുപത്രികൾ രംഗത്തെത്തി

Update: 2023-05-18 03:36 GMT
Editor : abs | By : Web Desk
Advertising

കോഴിക്കോട്: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധിയിൽ ആശുപത്രിക്ക് ലഭിക്കാനുള്ളത് കോടികൾ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് ലഭിക്കാനുള്ളത് 83 കോടി രൂപ. ഇഖ്‌റ ആശുപത്രിക്ക് കിട്ടാനുള്ളത് 15 കോടിയും. പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന മുന്നറിയിപ്പുമായി സ്വകാര്യ ആശുപത്രികൾ രംഗത്തെത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിലൊന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയായ കാസ്പ്. ഏകദേശം 64 ലക്ഷം ഗുണഭോക്താക്കൾക്കാണ് കാസ്പിന്റെ സേവനം ലഭിക്കുന്നത്. കാസ്പ് വഴി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചികിത്സ നൽകിയത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയാണ്. ഈ വകയിൽ 2020 ജൂലൈ മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് ലഭിക്കാനുള്ളത് 83 കോടി രൂപയാണ്.

കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിക്ക് ലഭിക്കാനുള്ളത് മൂന്നു കോടിയിലധികം രൂപയാണ്. കാസ്പ് പദ്ധതിയിൽ ഉൾപ്പെട്ട സ്വകാര്യ ആശുപത്രികളും പ്രതിസന്ധിയിലാണ്. കോഴിക്കോട് ഇഖ്‌റ ആശുപത്രിക്ക് ലഭിക്കാൻ ഉള്ളത് 15 കോടിയിലധികം രൂപയാണ്. കാസ്പ് സ്കീമിൽ ചികിത്സ നൽകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ആശുപത്രി അധികൃതർ പറയുന്നു.

ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങൾക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സ സഹായമായി ലഭിക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണ് പ്രതിസന്ധിയിലായിരിക്കുന്നത് വൻ തുക മുടക്കി ചെയ്യണ്ട ശസ്ത്രക്രിയകൾ കാസ്പ് സ്കീം പ്രകാരം സൗജന്യമായാണ് സാധാരണക്കാരായ ജനങ്ങൾക്ക് ലഭിക്കുക. പാവപ്പെട്ട രോഗികൾക്ക് ചികിത്സയുറപ്പാക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാവണമെന്നതാണ് ഉയരുന്ന ആവശ്യം.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News