വേട്ടെണ്ണൽ കേന്ദ്രത്തിൽ ബഹളം; കാലിക്കറ്റ് യൂനിവേഴ്സിറ്റി ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ പ്രതിനിധി വോട്ടെണ്ണൽ നിർത്തി വെച്ചു

എം.എസ്.എഫ് പ്രതിനിധി 16 വോട്ടിന് ജയിച്ചതോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചത്

Update: 2024-05-17 01:00 GMT

കോഴിക്കോട്: വേട്ടെണ്ണൽ കേന്ദ്രത്തിൽ ബഹളത്തെ തുടര്‍ന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി അക്കാദമിക് കൗൺസിലിലേക്കുള്ള ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ പ്രതിനിധി വോട്ടെണ്ണൽ നിർത്തി വെച്ചു. ആദ്യം നടന്ന വോട്ടെണ്ണലിൽ  ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ പ്രതിനിധിയായി എം.എസ്.എഫ് പ്രതിനിധി 16 വോട്ടിന് ജയിച്ചതോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.

റീ കൗണ്ടിംഗ് നടന്നെങ്കിലും തർക്കമുണ്ടായി എസ്.എഫ്.ഐ പ്രവർത്തകർ തടസവാദമുന്നയിച്ചപ്പോൾ എം.എസ്.എഫ് പ്രവർത്തകരും പ്രതിഷേധിച്ചു. തുടർന്ന് റീ കൗണ്ടിങ്ങും ഫലപ്രഖ്യാപനവും നിർത്തിവെച്ചു. ഇതിന്നിടെ എസ്.എഫ്.ഐ, എം.എസ്.എഫ് സംസ്ഥാന നേതാക്കൾ കൗണ്ടിംഗ് കേന്ദ്രത്തിലേക്ക് കയറിയതും വിവാദമായി. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News