'വനിതാ സഖാക്കളെ അപമാനിക്കുന്നു'; പി.കെ ശശിയെ പുറത്താക്കിയ സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

സിപിഎം തെങ്കര എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പ്രവർത്തകരുടെ വിമർശനം

Update: 2026-03-07 07:08 GMT

പാലക്കാട്: പി.കെ ശശിയെ പുറത്താക്കിയ വിഷയത്തില്‍ മണ്ണാര്‍ക്കാട് സിപിഎം ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടിക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍. വനിതാ സഖാക്കളെ നാരായണന്‍കുട്ടി മോശമായി ചിത്രീകരിക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. സിപിഎം തെങ്കര എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പ്രവര്‍ത്തകരുടെ വിമര്‍ശനം.

പി.കെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ രണ്ട് തവണ നാരായണന്‍കുട്ടി പ്രാദേശികമാധ്യമങ്ങളെ കണ്ടിരുന്നു. തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ പി.കെ ശശിയെ ഭയന്ന് ഓഫീസിലേക്ക് വരാറില്ലെന്നും ഇനി ധൈര്യമായി സ്ത്രീകള്‍ക്ക് ഓഫീസിലേക്ക് കടന്നുവരാമെന്നും നാരായണന്‍കുട്ടി പ്രതികരിക്കുകയും ചെയ്തു. ഈ പ്രതികരണത്തിനെതിരെയാണ് സിപിഎം തെങ്കരയെന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഏരിയാ സെക്രട്ടറിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നത്.

എന്‍.കെ നാരായണന്‍കുട്ടിയുടെ പ്രസ്താവന രാഷ്ട്രീയവിരുദ്ധമാണെന്നും ഇത്രയും കാലം ഓഫീസില്‍ കയറിയ സ്ത്രീകളാരും തറവാട്ടില്‍ പിറന്നവരല്ലേയെന്നും പ്രവര്‍ത്തകര്‍ ചോദിച്ചു. പ്രധാനവിഷയങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നേതാക്കള്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും പ്രവര്‍ത്തകര്‍ ഓര്‍മപ്പെടുത്തി.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News