'തവനൂരില്‍ കെ.ടി ജലീല്‍ വേണ്ട, മത്സരിക്കാനില്ലെന്ന് പറഞ്ഞയാളെ എന്തിന് വീണ്ടും നിർത്തണം'? വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎം പ്രാദേശിക നേതാക്കള്‍

മത്സരിക്കുന്നില്ലെന്ന് പറഞ്ഞ ജലീൽ മണ്ഡലത്തിലെ കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ലെന്നും വിമർശനമുണ്ട്

Update: 2026-03-07 03:44 GMT

മലപ്പുറം: തവനൂരില്‍ കെ.ടി ജലീലിനെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎം പ്രാദേശിക നേതാക്കള്‍. മത്സരിക്കുന്നില്ലെന്ന് പറയുന്ന ജലീലിനെ എന്തിന് മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ച.

ഇനി മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ച കെ.ടി ജലീല്‍ മണ്ഡലത്തിലെ കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെന്നും പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജനകീയരായ നേതാക്കളെ തഴഞ്ഞാണ് ജലീലിനെ വീണ്ടും പരിഗണിക്കുന്നത്. കൊട്ട് മുഴുവന്‍ ചെണ്ടയ്ക്കും കൂലി മാരാര്‍ക്കും എന്നതാണ് അവസ്ഥയെന്നും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രാദേശികാംഗങ്ങള്‍ പങ്കുവെച്ചു. ജില്ലാ നേതാക്കള്‍ക്കെതിരെയും വിമര്‍ശനമുണ്ട്.

Advertising
Advertising

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ലെന്ന് കെ.ടി ജലീല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തവനൂര്‍ മണ്ഡലം നിലനിര്‍ത്താന്‍ ജലീല്‍ മത്സരിക്കണമെന്ന പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ജലീല്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറാകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സിപിഎം തവനൂര്‍ പ്രാദേശിക നേതൃത്വം എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇനി മത്സരിക്കില്ലെന്ന് തീരുമാനിച്ച ജലീല്‍ മണ്ഡലത്തിന്റെ ഒരുകാര്യത്തിലും ശ്രദ്ധ നല്‍കിയില്ലെന്നും പാര്‍ട്ടിക്കായി ജീവിതം കൊടുത്ത നേതാക്കള്‍ ഉണ്ടായിരിക്കെ ജലീലിനെ ഇനിയും പരിഗണിക്കേണ്ടതുണ്ടോയെന്നുമാണ് വിമര്‍ശനം.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News