മന്ത്രിമാര്‍ക്ക് ഇരട്ട ആനുകൂല്യം; എം.ബി രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും ശമ്പളത്തോടൊപ്പം എംപി പെന്‍ഷനും കൈപ്പറ്റുന്നതായി കണ്ടെത്തല്‍

അധികമായി വാങ്ങിയ തുക അടിയന്തരമായി തിരികെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറല്‍ പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി

Update: 2026-03-07 04:09 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ നിയമം ലംഘിച്ച് ശമ്പളത്തോടൊപ്പം എംപി പെന്‍ഷനും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തല്‍. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇത്തരത്തില്‍ ഇരട്ട ആനുകൂല്യം കൈപ്പറ്റിയത്. അധികമായി വാങ്ങിയ തുക അടിയന്തരമായി തിരികെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറല്‍ പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി.

എജി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മന്ത്രിമാരുടെ ചട്ടലംഘനത്തിന്റെ വിവരങ്ങള്‍ പുറത്തായത്. മന്ത്രിയെന്ന നിലയില്‍ ശമ്പളം വാങ്ങുമ്പോള്‍ എംപി പെന്‍ഷനില്‍ കുറവ് വരുത്തേണ്ടതുണ്ടെന്നാണ് ചട്ടം. എന്നാല്‍, എം.ബി രാജേഷും കടന്നപള്ളി രാമചന്ദ്രനും ഈ പെന്‍ഷന്‍ തുക കുറച്ചിരുന്നില്ല. പലര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കാനാകാതെ സര്‍ക്കാര്‍ കനത്ത സാമ്പത്തികബാധ്യതകളിലൂടെ കടന്നുപോകുന്നതിനിടെ രണ്ട് മന്ത്രിമാരും അധികമായി കൈപ്പറ്റിയെ പണം തിരികെ നല്‍കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News