മീഡിയവൺ മഹാപഞ്ചായത്ത് വിജയികൾക്ക് പീപ്പിൾസ് ഫൗണ്ടേഷന്‍റെ ഉപഹാരം കൈമാറി

ആരോഗ്യം, പാലിയേറ്റ് മേഖലയില്‍ നടത്തിയ തനത് പ്രവർത്തങ്ങൾക്കാണ് കാസർകോട് ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പുരസ്കാരത്തിന് അര്‍ഹരായത്

Update: 2021-09-01 02:11 GMT
Advertising

മീഡിയവൺ മഹാപഞ്ചായത്ത് വിജയികൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ നൽകുന്ന ഉപഹാരം കാസർകോട് ബേഡഡുക്ക പഞ്ചായത്തിന് കൈമാറി. ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളാണ് നല്‍കിയത്.

ആരോഗ്യം, പാലിയേറ്റ് മേഖലയില്‍ നടത്തിയ തനത് പ്രവർത്തങ്ങൾക്കാണ് കാസർകോട് ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പുരസ്കാരത്തിന് അര്‍ഹരായത്. മികച്ച പഞ്ചായത്തിന് പീപ്പിൾസ് ഫൗണ്ടേഷൻ ഒരു ലക്ഷം രൂപയുടെ ഉപഹാരമാണ് നൽകുന്നത്. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളാണ് ബേഡഡുക്ക പഞ്ചായത്തിന് കൈമാറിയത്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. മീഡിയവൺ കമ്മ്യൂണിക്കേഷൻ ഓഫീസർ പി ബി എം ഫർമീസ് പദ്ധതി വിശദീകരിച്ചു. കാറഡുക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സിബി മാത്യു, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ധന്യ എം തുടങ്ങിയവർ പങ്കെടുത്തു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News