പ്ലാച്ചിമട ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ അറിയിക്കണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ

നഷ്ടപരിഹാരം സംബന്ധിച്ച് കേരള സർക്കാരിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകാത്തതിന്റെ തുടർന്ന് സർക്കാരിന്റെ പ്ലാച്ചിമട ഉന്നതാധികാര സമിതിയുടെ പരിസ്ഥിതിശാസ്ത്ര വിദഗ്ധഅംഗം ഡോ. എസ്. ഫെയ്‌സി കമ്മീഷനെ സമീപിച്ചതിനെ തുടർന്നാണ് ഈ തീരുമാനം .

Update: 2022-03-26 10:00 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: പ്ലാച്ചിമടയിൽ കൊക്കകോളയുടെ ഇരകൾക്കു നഷ്ടപരിഹാരം നൽകുന്നതിനായി കേരള നിയമസഭ പാസ്സാക്കിയ ബിൽ കേന്ദ്രം തിരസ്കരിച്ചതിനെ തുടർന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കുവാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി. മെയ് രണ്ടിന് മുമ്പ് മറുപടി നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം സംബന്ധിച്ച് കേരള സർക്കാരിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് സർക്കാരിന്റെ പ്ലാച്ചിമട ഉന്നതാധികാര സമിതിയുടെ പരിസ്ഥിതിശാസ്ത്ര വിദഗ്ധ അംഗം ഡോ. എസ് ഫെയ്‌സി കമ്മീഷനെ സമീപിച്ചതിനെ തുടർന്നാണ് തീരുമാനം.

കൊക്കകോള കമ്പനി 2000 - 2004 കാലയളവിൽ നടത്തിയ തീവ്രമായ മലിനീകരണവും അമിത ജലചൂഷണവുമാണ് വിഷയമെന്നിരിക്കെ മലിനീകരണ ബോർഡ് പാലക്കാട് ജില്ലാ ഓഫീസർ 2019ൽ  നടത്തിയ ജല പരിശോധനയും  പാലക്കാട് പോലീസ് സൂപ്രണ്ട് കമ്മീഷന് നൽകിയ റിപ്പോർട്ടും വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി, ഉന്നതാധികാര സമിതി കണ്ടെത്തിയ തെളിവുകൾ ഡോ. എസ്. ഫെയ്‌സി സമർപ്പിച്ചത് അംഗീകരിച്ചു കൊണ്ടാണ് കമ്മീഷന്റെ പുതിയ ഉത്തരവ്.

ഭരണഘടന പ്രകാരം സംസ്ഥാന പട്ടികയിൽ പെട്ട വിഷയങ്ങളിലുള്ള നഷ്ടപരിഹാരത്തിനുള്ള നിയമം യൂണിയൻ ഗവണ്മെന്റ് തള്ളിക്കളഞ്ഞത് കേരള നിയമസഭയോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെയുള്ള സർക്കാർ മൗനം  ഖേദകരമാണെന്ന് ഡോ. എസ് ഫൈസി പറഞ്ഞു. 

ഉന്നതാധികാര സമിതി കണക്കാക്കിയ ഏറ്റവും കുറഞ്ഞ നഷ്ടപരിഹാര തുകയായ 216 കോടി രൂപ കോള കമ്പനിയിൽ നിന്നും ഈടാക്കി പ്ലാച്ചിമടയിലെ ഇരകൾക്കു വിതരണം ചെയ്യാൻ സർക്കാർ ഉടൻ തയ്യാറാകണം .നിലവിലുള്ള നിയമങ്ങൾ ഇതിനു പര്യാപ്തമാണ്. പ്ലാച്ചിമടയിലെ ഇരകൾ അവരുടെ കുടിവെള്ളം മനിലമാക്കിയതിന് കോള കമ്പനിക്കെതിരെ പട്ടികജാതി/പട്ടികവർഗ ക്രൂരകൃത്യങ്ങൾ തടയൽ നിയമപ്രകാരം മണ്ണാർക്കാട് പ്രത്യേക കോടതിയിൽ നൽകിയിട്ടുള്ള കേസ് അട്ടിമറിക്കുന്നതിന് പോലീസിനെയും മലിനീകരണ നിയന്ത്രണ ബോർഡ്‌നെയിം ഉപയോഗിക്കുന്നതിൽ നിന്നും സർക്കാർ പിൻവാങ്ങണം. രാജ്യത്തെ നിയമങ്ങൾ നിരന്തരം ലംഖിക്കുകയും സുപ്രീം കോടതി മോണിറ്ററിങ് കമ്മിറ്റിയുടെ ഉത്തരവുകൾ പോലും തിരസ്കരിക്കുകയും ചെയ്ത കുറ്റവാളിയായ അമേരിക്കൻ കമ്പനിയെ രക്ഷിക്കാൻ നോക്കുന്നത് നിയമവിധേയമായി സംസ്ഥാനത്തു പ്രവർത്തിക്കുന്ന കമ്പനികളെ ശിക്ഷിക്കുന്നതിനു തുല്യമാണെന്നും ഫൈസി കൂട്ടിച്ചേർത്തു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News