വിദേശ സന്ദർശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി തിരിച്ചെത്തി

മുൻ കൂട്ടി അറിയിച്ചതിലും നേരെത്തെയാണ് പിണറായി വിജയൻ മടങ്ങിയെത്തിയത്

Update: 2024-05-18 02:32 GMT

തിരുവനന്തപുരം: വിദേശ സന്ദർശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15 നാണ് മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തിയത്. മുൻകൂട്ടി അറിയിച്ചതിലും നേരെത്തെയാണ് മടങ്ങിയെത്തിയത്.

എട്ടു മുതൽ 12 വരെ ഇൻഡോനേഷ്യയിലും 12 മുതൽ 18 വരെ സിംഗപ്പൂരിലും, 19 മുതൽ 21 വരെ ദുബായിലും യാത്ര ചെയ്യാനായിരുന്നു മുഖ്യമന്ത്രി നേരത്തെ തീരുമാനിച്ചത്. സിംഗപ്പൂർ സന്ദർശനം മുഖ്യമന്ത്രി ചുരുക്കി നേരത്തെ യു.എ.ഇയിലെത്തിയിരുന്നു. മാസം 19ന് ദുബൈയിൽ എത്തുമെന്നായിരുന്നു അറിയിച്ചതെങ്കിലും 15 ന് ദുബൈയിലെത്തിയിരുന്നു. ഇരുപതാം തീയതിയോടുകൂടി കേരളത്തിൽ തിരികെ എത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ അതിന് 2 ദിവസം മുന്നെ മുഖ്യമന്ത്രി കേരളത്തിലെത്തി.

മുഖ്യമന്ത്രി രണ്ട് ദിവസം കൂടി അവിടെ നില്‍ക്കുന്നതായിരിന്നു നല്ലതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നേരത്തെ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി തിരികെയെത്തിയതിന് പിന്നാലെ മന്ത്രിസഭായോഗം ചേർന്ന് നിയമസഭ വിളിക്കാനുള്ള ശിപാർശ ഗവർണർക്ക് കൈമാറും. ജൂൺ 10 മുതൽ ജൂലൈ അവസാനം വരെ സഭാ സമ്മേളനം ചേരാനാണ് നിയമസഭാ സെക്രട്ടറിയേറ്റിന്റെ ശിപാർശ.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News