വയനാട് മെഡിക്കല്‍ കോളജിൽ പൂർണ ഗർഭിണിയെ നഴ്സ് ശാരീരിക-മാനസിക പീഡനത്തിന് ഇരയാക്കിയതായി പരാതി

നഴ്സിംഗ് ഓഫീസർ അനീറ്റ കുര്യനെതിരെയാണ് പരാതി

Update: 2022-06-12 03:48 GMT
Advertising

വയനാട്: വയനാട് മെഡി. കോളജിൽ പൂർണ ഗർഭിണിയെ നഴ്സ് ശാരീരിക-മാനസിക പീഡനത്തിന് ഇരയാക്കിയതായി പരാതി. നഴ്സിംഗ് ഓഫീസർ അനീറ്റ കുര്യനെതിരെയാണ് പരാതി. തലപ്പുഴ കൈതക്കൊല്ലി സ്വദേശി ഫരീദയാണ് ഡി.എം.ഒ ക്ക് പരാതി നൽകിയത്. പൊലീസ് അന്വേഷണമാരംഭിച്ചതിനു പിന്നാലെ ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. എന്നാൽ, സംഭവത്തിൽ പ്രതികരിക്കാൻ അനീറ്റ കുര്യൻ വിസമ്മതിച്ചു. 

ഈ മാസം എട്ടാം തീയതി രാവിലെയാണ് തലപ്പുഴ കൈതക്കൊല്ലി സ്വദേശി ഫരീദ തേവ് പ്രസവത്തിനായി വയനാട് മെഡിക്കൽ കോളജിൽ അഡ്മിറ്റായത്. ഉച്ചയ്ക്ക് ഒന്നരയോടെ പ്രസവിച്ചു. ഇതിനിടയിൽ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് അനീറ്റ, പലതവണ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നാണ് 32 കാരിയുടെ പരാതി.

മറ്റാർക്കും ഇത്തരമൊരനുഭവമുണ്ടാകരുതെന്നത് മാത്രമാണ് മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകാൻ തീരുമാനിച്ചതിനു പിന്നിലെന്ന് ഭർത്താവ് സലാം വ്യക്തമാക്കി. പ്രസവസമയം അനീറ്റയും മറ്റു രണ്ട് നഴ്‌സുമാരാണ് ലേബര്‍ റൂമില്‍ ഉണ്ടായിരുന്നതെന്നും എന്നാൽ അനീറ്റയൊഴിച്ചുള്ളവർ മാന്യമായാണ് ഇടപെട്ടതെന്നും കുടുംബം പറയുന്നു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News