സിപിഐ നേതാവ് എം.സെൽവരാജ് അന്തരിച്ചു

നാലു തവണ നാഗപട്ടണം ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

Update: 2024-05-13 03:59 GMT

ചെന്നൈ: നാഗപട്ടണം ലോക്സഭാംഗവും സിപിഐ നേതാവുമായ എം.സെൽവരാജ് (67) അന്തരിച്ചു. അസുഖബാധിതനായി ചികത്സയിലിരിക്കെയാണ് മരണം. നാലു തവണ നാഗപട്ടണം മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നില്ല. 2019 നു പുറമെ 1989 ,1996, 98 കാലങ്ങളിലായിരുന്നു സെൽവരാജ് നാഗപട്ടണത്തു നിന്നും വിജയിച്ചത്.

"മാതൃകയായ നേതാവി" ന്റെ അന്ത്യകർമങ്ങൾ തിരുവാരൂർ ജില്ലയിലെ സീതാമല്ലി ഗ്രാമത്തിൽ നടക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News