എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് സിന്തറ്റിക് ട്രാക്കിലെ ബീഡിങ്ങുകളും, ഫ്ലഡ്ലൈറ്റുകളും മോഷണം പോയി

രണ്ടര ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്

Update: 2026-02-04 06:41 GMT

എറണാകുളം: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് സിന്തറ്റിക് ട്രാക്കിലെ ബീഡിങ്ങുകളും, ഫ്ലഡ്ലൈറ്റുകളും മോഷണം പോയി. രണ്ടര ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു.

വലിയ സുരക്ഷാ വീഴ്ചയാണ് മഹാരാജാസ് സ്കൂൾ ഗ്രൗണ്ടിൽ ഉണ്ടായിരിക്കുന്നത്. 29 സിന്തറ്റിക് ട്രാക്ക് ബീഡിങ്ങുകളും 30ലധികം ഫ്ലഡ്ലൈറ്റുകളുമാണ് മോഷണം പോയിരിക്കുന്നത്.

കഴിഞ്ഞ മാസവും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നെങ്കിലും കാര്യമായി അന്വേഷിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. കൃത്യമായി ആസൂത്രണം നടത്തി മോഷ്ടിച്ചു എന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്. മൂന്ന് സെക്യൂരിറ്റിമാരുണ്ടായിരുന്ന ഇവിടെ പകൽ സമയം ഒരാൾ മാത്രമാണ് ഇപ്പോഴുള്ളത്.

Advertising
Advertising

കേരള സ്കൂൾ ഗെയിംസിനായി ഗ്രൗണ്ട് നവീകരിച്ചിരുന്നു. അതിനുശേഷം ബീഡിങ്ങുകൾ ഉൾപ്പെടെ ഇളക്കിമാറ്റി ഗ്രൗണ്ടിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഇത്തരത്തിൽ സൂക്ഷിച്ച വസ്തുക്കളാണ് മോഷണം പോയിരിക്കുന്നത്.  

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News