സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ല; ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി

പ്രൈവറ്റ് ബസുകളോട് മത്സരിക്കാൻ ഇല്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം

Update: 2026-02-04 07:26 GMT

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ റൂട്ട് സംബന്ധിച്ച് ഗതാ​ഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. അത് സർക്കാർ നയമല്ലെന്നും അനാരോഗ്യകരമായ മത്സരം വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രൈവറ്റ് ബസുകളോട് മത്സരിക്കാൻ ഇല്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം. താൻ മന്ത്രിയായി ചുമതല ഏറ്റെടുത്ത ഉടനെ അതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയതായും മന്ത്രി സഭയിൽ പറഞ്ഞിരുന്നു.
സ്വകാര്യ ബസ് സർവീസ് ഒരു ബിസിനസ് ആണെന്നും അവരെ ബുദ്ധിമുട്ടിക്കാൻ ഇല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ഒരു ബസും ഇല്ലാത്ത റൂട്ടിലേക്ക് കെഎസ്ആർടിസി ബസുകൾ മാറ്റി. അത് വരുമാനം വർധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി ഇടപെട്ടതോടെ ബസുകൾ പിൻവലിക്കില്ലെന്ന് തിരുത്തി ഗണേഷ് കുമാർ.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News